ചാണ്ടി ഉമ്മൻ എംഎൽഎ ക്യാമ്പ് സന്ദർശിച്ചപ്പോൾ
പാമ്പാടി: കെജി കോളജിലെ എൻഎസ്എസ് യൂണിറ്റ് സെന്റ് മേരീസ് യുപി സ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ‘കരുതൽ’ സമാപിച്ചു.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ക്യാമ്പ് സന്ദർശിച്ചു. മീനടം പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്പ്, വാർഡ് മെംബർ ബിനീഷ് ബെന്നി, ഫീലിപ്പോസ് തോമസ് എന്നിവർ പ്രസംഗിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ ഡോ. തോമസ് കുരുവിള, എംജി യൂണിവേഴ്സിറ്റി കോട്ടയം ജില്ലാ എൻഎസ്എസ് കോ-ഓർഡിനേറ്റർ ഡോ. വിൽസൺ സി. തോമസ്, നിഷിത പി. മാത്യു, സൂസൻ കെ. വിൽസൺ, ഡോ. ഐസക് ജോർജ് ഉള്ളാട്ടിൽ (ജില്ലാ ആശുപത്രി, പത്തനംതിട്ട) എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. കോളജ് പ്രിൻസിപ്പൽ അബു ജോസഫ് സി., പ്രോഗ്രാം ഓഫിസർമാരായ നമിത ജോർജ്, ഡോ. ആൻ നൈസി ജേക്കബ് വോളന്റിയർ സെക്രട്ടറിമാരായ ആൽവിൻ ഷിനോജ്, ബസലേൻ ഷാജി, അർച്ചന അജിത്, കീർത്തന ജി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews concluded.