പുന്നത്തുറ: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി പുന്നത്തുറ സെന്റ് ജോസഫ് എൽപി സ്കൂളിൽ ജില്ലാതല ഉദ്ഘാടനവും വിവിധ കാർഷിക ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ തെങ്ങിൻതൈ നട്ടു. കൂടാതെ ‘വീട്ടിലൊരു തെങ്ങ്’ എന്ന സന്ദേശവുമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തെങ്ങിൻതൈകൾ വിതരണം ചെയ്തു. ഓരോ കുട്ടിയും ഒരു തെങ്ങിൻതൈ വീട്ടിൽ നട്ട് പരിപാലിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് പുതുതലമുറയെ കാർഷികരംഗത്തേക്ക് ആകർഷിക്കുന്ന വേറിട്ട മാതൃകയായി.
ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ, കോട്ടയം അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ റെജി ജി.വി, സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം, കൃഷി ഓഫീസർ മനുകൃഷ്ണൻ, ബോബി വർഗീസ്, മഞ്ജു പുരുഷോത്തമൻ, ബ്ലോക്ക് മെംബർ ലിസമ്മ ബേബി, അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, മെംബർമാരായ ആലീസ് രാജു, ലാൽസി പി മാത്യു പ്രഥമാധ്യാപിക കുഞ്ഞുമോൾ ആന്റണി ചക്യാത്ത്, മോനച്ചൻ എന്നിവർ പങ്കെടുത്തു.‘ഒരു കുട്ടി – ഒരു തെങ്ങ്, ഓരോ വീട്ടിലും ഒരു തെങ്ങ്’ എന്ന ആശയം പ്രാവർത്തികമാക്കാനുള്ള സ്കൂളിന്റെ ഈ സംരംഭം നാളികേര സംരക്ഷണത്തിനും കാർഷിക ബോധവത്കരണത്തിനും മാതൃകയായി.
Tags : Nattuvishesham Districtnews Deepikanews