പാരിപ്പള്ളി: യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ അപകടത്തില്‍ മരിച്ച പാരിപ്പള്ളി ജവഹര്‍ ജംഗ്ഷന് എംഎസ് നിവാസില്‍ വിഷ്ണു മോഹനന് പിള്ള (29) യുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നു.
ലാത്വിയയില്‍ എംടെക് വിദ്യാര്‍ഥിയായിരുന്ന വിഷ്ണുവിന് കാര്‍ അപകടത്തിലാണ് പരിക്കേറ്റത്.
അപകടത്തില്‍ പരിക്കേറ്റ് അഞ്ചുമാസത്തോളമായി അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കേയാണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ലാത്വിയയുടെ തലസ്ഥാനമായ റിഗയില് കാര്‍ അപകടത്തിലാണ് വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് റിഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണുവിനെ ചികിത്സയ്ക്കായി നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ പിതാവ് മോഹനന് പിള്ള ലാത്വിയയിലേക്ക് പോയിരുന്നു.
മരണസമയത്ത് പിതാവ് ഒപ്പമുണ്ടായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം മുഖേന നടക്കുന്നുണ്ട്. നഗരൂര്‍ രാജധാനി എന്‍ജിനിയറിംഗ് കോളജില്‍ ബിടെക് പൂര്‍ത്തിയാക്കി മൂന്നര വര്‍ഷം മുന്‍പാണ് എംടെക് പഠനത്തിനായി ലാത്വിയയിലേക്ക് പോയത്.
ജര്‍മനിയില്‍ ജോലിയില്‍ പ്രവേശിക്കാ നിരിക്കെയായിരുന്നു അപകടം. അമ്മ: ബിന്ദുമാലിനി. സഹോദരി: ആര്‍ച്ച.
Tags : Nattuvishesham Districtnews Deepikanews Body of Parippally