x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് യുപിഎച്ച്സിക്ക് പു​തി​യ കെ​ട്ടി​ടം വേ​ണം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ

വെബ് ഡെസ്ക്
Published: September 3, 2026 01:04 AM IST | Updated: September 3, 2026 01:04 AM IST

തി​രു​വ​ന​ന്ത​പു​രം: നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ൾ ദി​വ​സേ​ന ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വെ​ട്ടു​കാ​ട് യു​പി​എ​ച്ച്സി (​അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ) പ​രി​മി​ത​മാ​യ നാ​ലു ഷ​ട്ട​ർ മു​റി​ക​ളി​ൽ നി​ന്നു മാ​റ്റി ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ള്ളി​ത്തു​റ മു​ത​ൽ വ​ലി​യ​തു​റ വ​രെ​യു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ​ക്കു പു​റ​മെ ഓ​ൾ​സെയിന്‍റ്സ്, ക​രി​ക്ക​കം, വ​ള്ള​ക്ക​ട​വ്, മാ​ധ​വ​പു​രം, കൊ​ച്ചു​വേ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മറ്റു തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ചി​കി​ത്സ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​ണി​ത്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 250 രോ​ഗി​ക​ൾ എ​ത്തു​ന്ന കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ മു​റി​ക​ൾ, കാ​ത്തി​രി​പ്പ് സൗ​ക​ര്യം, രോ​ഗി​ക​ളെ നി​രീ​ക്ഷി​ച്ചു കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ അ​പ​ര്യാ​പ്ത​മാ​ണെ​ന്നു ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​മി​ത​മാ​യ സ്ഥ​ല​ത്തു രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ തൊ​ഴി​ൽ-​ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.

വെ​ട്ടു​കാ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ യു​പി​എ​ച്ച്സി കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​റി​യം​കു​ട്ടി ആ​ൽ​ബ​ൻ​സ് വെ​ട്ടു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ചീ​ഫ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ലാ​സ​ർ, മ​രി​യ ജ​സ്റ്റി​ൻ, നെ​പ്പോ​ളി​യ​ൻ ഫ്രാ​ൻ​സി​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റം​ല ബീ​ബി ബീ​മാ​പ​ള്ളി, ജ​ല​സ്തി​ൻ, ബൈ​ജു, ലീ​നു വെ​ട്ടു​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up