x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ലം; കോളടിച്ച് കു​ടും​ബ​ശ്രീ​

വെബ് ഡെസ്ക്
Published: September 3, 2026 01:20 AM IST | Updated: September 3, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഓ​​ണ​​വി​​പ​​ണി​​യി​​ല്‍നി​​ന്നു ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രി നേ​​ടി​​യ​​ത് ര​​ണ്ടു കോ​​ടി​​യി​​ല്‍​പ​​രം രൂ​​പ​​യു​​ടെ വ​​രു​​മാ​​നം. ഓ​​ണ​​വി​​പ​​ണ​​യി​​ലെ പൂ​​ക്ക​​ള്‍, പ​​ച്ച​​ക്ക​​റി​​ക​​ള്‍, ജി​​ല്ല​​യി​​ലെ വി​​വി​​ധ സി​​ഡി​​എ​​സു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വി​​പ​​ണ​​ന മേ​​ള​​ക​​ള്‍, ഓ​​ണ​​ക്കി​​റ്റ്, സ​​ദ്യ എ​​ന്നി​​വ​​യി​​ല്‍നി​​ന്നാ​​ണ് 2,75, 83551 രൂ​​പ​​യു​​ടെ വ​​രു​​മാ​​നം കു​​ടും​​ബ​​ശ്രീ നേ​​ടി​​യ​​ത്.

നി​​റപൊ​​ലി​​മ​​യും ഓ​​ണ​​ക്ക​​നി​​യും

ഇ​​ത്ത​​വ​​ണ​​ത്തെ ഓ​​ണ​​വി​​പ​​ണി​​യി​​ല്‍ നാ​​ട​​ന്‍ പൂ​​ക്ക​​ളു​​മാ​​യാ​​ണ് കു​​ടും​​ബ​​ശ്രീ സ​​ജീ​​വ​​മാ​​യി​​രു​​ന്ന​​ത്. പൂ​​കൃ​​ഷി​​യി​​ലൂ​​ടെ മാ​​ത്രം ല​​ഭി​​ച്ച​​ത് 9.32 ല​​ക്ഷം രൂ​​പ​​യാ​ണ്. കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കി​​യ നി​​റ​​പൊ​​ലി​​മ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 4,028.5 കി​​ലോ​​ഗ്രാം പൂ​​ക്ക​​ളാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച​​ത്.

പൂ​​ക്ക​​ള്‍​ക്കൊ​​പ്പം ഓ​​ണ​​സ​​ദ്യ​​ക്കാ​​വ​​ശ്യ​​മാ​​യ പ​​ച്ച​​ക്ക​​റി​​ക​​ളും കു​​ടും​​ബ​​ശ്രീ​​യു​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് വി​​പ​​ണി​​യി​​ലെ​​ത്തി. ഓ​​ണ​​ക്ക​​നി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 54,400 കി​​ലോ​​ഗ്രാം പ​​ച്ച​​ക്ക​​റി​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച​​ത്. പ​​ച്ച​​ക്ക​​റി വി​​ൽ​പ​ന​​യി​​ലൂ​​ടെ മാ​​ത്രം 33,16,350 രൂ​​പ​​യു​​ടെ വ​​രു​​മാ​​നം ല​​ഭി​​ച്ചു.
ജി​​ല്ല​​യി​​ല്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 2,894 സം​​ഘ​​കൃ​​ഷി ഗ്രൂ​​പ്പു​​ക​​ള്‍ 2,021 ഏ​​ക്ക​​റി​​ല്‍ കൃ​​ഷി​​യി​​റ​​ക്കി.

ഇ​​തി​​ല്‍ 951 സം​​ഘ​​കൃ​​ഷി ഗ്രൂ​​പ്പു​​ക​​ളി​​ല്‍നി​​ന്നു​​ള്ള പ​​ച്ച​​ക്ക​​റി​​ക​​ളും 928 ഗ്രൂ​​പ്പു​​ക​​ളി​​ല്‍നി​​ന്നു​​ള്ള കി​​ഴ​​ങ്ങു​​വ​​ര്‍​ഗ​​ങ്ങ​​ളും 309 ഗ്രൂ​​പ്പു​​ക​​ളി​​ല്‍നി​​ന്നു​​ള്ള പൂ​​ക്ക​​ളും 706 ഗ്രൂ​​പ്പു​​ക​​ളി​​ല്‍നി​​ന്നു​​ള്ള ഏ​​ത്ത​​ക്കു​​ല​​ക​​ളും വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു. ആ​​കെ 140.6 ഏ​​ക്ക​​റി​​ല്‍ പൂ​​ക്ക​​ളും 742.1 ഏ​​ക്ക​​റി​​ല്‍ പ​​ച്ച​​ക്ക​​റി​​ക​​ളു​​മാ​​ണ് ജി​​ല്ല​​യി​​ല്‍ കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്.

സ​​ദ്യ​​യും കി​​റ്റും മേ​​ള​​യും

വി​​വി​​ധ സി​​ഡി​​എ​​സു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ജി​​ല്ലാ​​ത​​ല​​ത്തി​​ലും ഓ​​ണം വി​​പ​​ണ​​ന മേ​​ള​​ക​​ളും കു​​ടും​​ബ​​ശ്രീ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. 154 മേ​​ള​​ക​​ളി​​ല്‍ 153 എ​​ണ്ണ​​വും സി​​ഡി​​എ​​സ് ത​​ല​​ത്തി​​ലും ഒ​​രെ​​ണ്ണം തി​​രു​​ന​​ക്ക​​ര ബ​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​ന​​ത്ത് ജി​​ല്ലാ​​ത​​ല​​ത്തി​​ലു​​മാ​​യി​​രു​​ന്നു സം​​ഘ​​ടി​​പ്പി​​ച്ച​​ത്. വി​​പ​​ണ​​ന മേ​​ള​​ക​​ളി​​ല്‍നി​​ന്ന് 1,47,30661 രൂ​​പ വ​​രു​​മാ​​ന​​മാ​​യി ല​​ഭി​​ച്ചു. ഓ​​ഗ​​സ്റ്റ് 20 മു​​ത​​ല്‍ ഓ​​ണ​​സ​​ദ്യ ഓ​​ര്‍​ഡ​​റു​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​നാ​​രാം​​ഭി​​ച്ച​​ത്.

മൊ​​ത്തം 10,403 ഓ​​ര്‍​ഡ​​റു​​ക​​ളാ​​ണ് ജി​​ല്ല​​യി​​ല്‍ ല​​ഭി​​ച്ച​​ത്. ഓ​​ണ​സ​​ദ്യ​​യി​​ല്‍നി​​ന്ന് 24, 40140 രൂ​​പ ല​​ഭി​​ച്ചു. ജി​​ല്ല​​യി​​ലാ​​കെ 9,998 ഓ​​ണ കി​​റ്റു​​ക​​ളാ​​ണ് കു​​ടും​​ബ​​ശ്രീ വി​​റ്റ​​ഴി​​ച്ച​​ത്. അ​​തി​​ല്‍നി​​ന്ന് 61,64,400 രൂ​​പ ല​​ഭി​​ച്ചു. വി​​പ​​ണ​​ന മേ​​ള, സ​​ദ്യ, കി​​റ്റ് എ​​ന്നി​​വ​​യി​​ല്‍നി​​ന്ന് ആ​​കെ വ​​രു​​മാ​​ന​​മാ​​യി ല​​ഭി​​ച്ച​​ത് 2,33,35,201 രൂ​​പ​​യാ​​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up