ദേവദാസ്
വണ്ണപ്പുറം: ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. മുണ്ടന്മുടി പുന്നോലിക്കുന്നേല്‍ പരേതനായ ദേവസ്യയുടെ മകന് ദേവദാസ് (47) ആണ് മരിച്ചത്. വണ്ണപ്പുറം മുണ്ടന്മുടി നിരപ്പ്പാറയില് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറാണ് ദേവദാസ്. അപകടകാരണം വ്യക്തമല്ലെന്ന് കാളിയാര്‍ പൊലിസ് പറഞ്ഞു.
ബൈക്കിലെത്തിയ ദേവദാസ് റോഡരികില്‍നിന്ന് സംസാരിക്കുന്നതിനിടയില്‍ കയറ്റം കയറി വന്ന ലോറിക്ക് സൈഡ് നല്‍കുന്നതിനായി ബൈക്ക് മാറ്റുന്നതിനിടയില്‍ കാല്‍വഴുതി ലോറിക്കടിയില്‍ വീണതാണെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അമ്മ: പെണ്ണമ്മ. സഹോദരി: അമ്പിളി.
Tags : Nattuvishesham DistrictNews