x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ര്‍ തെ​രേ​സ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 3, 2026 01:03 AM IST | Updated: September 3, 2026 01:03 AM IST

തിരുനാളിന് വി​കാ​രി ഫാ.​ ജോ​ണ്‍ കെ. ​പൊ​ന്നൂ​സ് കൊടിയേറ്റുന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ പേ​രി​ലു​ള്ള ആ​ദ്യ​ദേ​വാ​ല​യ​മാ​യ മേ​ലാ​രി​യോ​ട് പ ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ യു​ടെ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ. ​പൊ​ന്നൂ​സ് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നു ഫാ. ​ജ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സ് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു വൈ​കു​ന്നേ​രം ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു മാ​റ​ന​ല്ലൂ​ര്‍ മൈ​ന​ര്‍ സെ​മി​നാ​രി പ്രീ​ഫെ​ക്ട് ഫാ. ​ജി​നോ വി​ജ​യ​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

വ​ട​ക്കേ​വി​ള കു​രി​ശ​ടി വ​രെ പോ​കു​ന്ന പ്ര​ദ​ക്ഷി​ണം കു​ന്നി​ല്‍ സി​എ​സ്ഐ പ​ള്ളി​യി​ലെ ത്തി ​തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. തി​രു​നാ​ള്‍ ദി​ന​മാ​യ ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു പെ​രു​ങ്ക​ട​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യ​രാ​ജ് മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ. ​ഷാ​ജി ഡി ​സാ​വി​യോ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ വി​രു​ന്ന്. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നീ പ്രാ​ർ​ഥ​ന​ക​ളു​മു​ണ്ടാ​കും.

Tags : Nattuvishesham Districtnews Deepikanews taken place.

Recent News

Corehub Up