x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല പ​ക്ഷി സ​ർ​വേ​: 124 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 3, 2026 01:05 AM IST | Updated: September 3, 2026 01:05 AM IST

വി​തു​ര: വ​ന്യ​ജീ​വി വി​ഭാ​ഗ​വും പ​ക്ഷി നി​രീ​ക്ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വാ​ർ​ബ്ലേ​ർ​സ് ആ​ൻ​ഡ് വെ​യ്ഡേ​ഴ്സും സം​യു​ക്ത​മാ​യി പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ മ​ഴ​ക്കാ​ല പ​ക്ഷി സ​ർ​വേ​യി​ൽ 124 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി.

പേ​പ്പാ​റ, ബോ​ണ​ക്കാ​ട്, കാ​ണി​ത്ത​ടം, അ​ട്ട​യാ​ർ, ഏ​ഴു​മ​ട​ക്ക്, അ​തി​രു​മ​ല, പാ​ണ്ടി​പ​ത്ത് എ​ന്നി​ങ്ങ​നെ ഏ​ഴി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​ണ​ക്കെ​ടു​പ്പ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ത​ന​ത് പ​ക്ഷി​ക​ളാ​യ സ​ന്ധ്യ​ക്കി​ളി, വാ​ല​ൻ പു​ൽ​ക്കു​രു​വി, മ​ര​പ്രാ​വ്, അ​ശാ​മ്പു ചി​ലു​ചി​ല​പ്പ​ൻ, നീ​ല​ക്കി​ളി പാ​റ്റാ​പ്പി​ടി​യ​ൻ, വെ​ള്ള​വ​യ​റ​ൻ പാ​റ്റാ​പ്പി​ടി​യ​ൻ എ​ന്നി​വ​യെ കൂ​ടാ​തെ കൊ​മ്പ​ൻ കാ​ട്ടു​മൂ​ങ്ങ, കൊ​ല്ലി​ക്കു​റു​വ​ൻ മൂ​ങ്ങ, ക​രി​മ്പ​രു​ന്ത്, വി​റ​യ​ൻ പു​ള്ള്, വെ​ള്ളി​യെ​റി​യ​ൻ പ​രു​ന്ത്, ചെ​മ്പ​ൻ കാ​ട്ടു​പ​രു​ന്ത്, കാ​ക്ക​മ​രം​കൊ​ത്തി, സം​സ്ഥാ​ന പ​ക്ഷി​യാ​യ മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ൽ എ​ന്നീ ഒ​ട്ടൊ​ക്കെ അ​പൂ​ർ​വ​മാ​യ പ​ക്ഷി​ക​ളെ ക​ണ​ക്കെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി.

വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന ദേ​ശീ​യ പ​ക്ഷി​യാ​യ മ​യി​ലി​നെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ൽ​മേ​ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ ശ​ക്ത​മാ​യ സൂ​ച​ന​യാ​യി പ​ക്ഷി​നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ന്യ​ജീ​വി വി​ഭാ​ഗം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.വി. ​വി​നോ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 2025- മു​ത​ൽ പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന തു​ട​ർ പ​ക്ഷി സ​ർ​വേ​ക​ളി​ൽ ആ​ദ്യ​മാ​യി ഇ​ര​ട്ട​ത്ത​ല​ച്ചി കു​യി​ൽ, രാ​ത്രി​ഞ്ച​ര​നാ​യ മാ​കാ​ച്ചി​കാ​ട, നീർ​പ​ക്ഷി​ക​ളാ​യ നീ​ർ​ക്കാ​ട, ചൂ​ള​ൻ എ​ര​ണ്ട എ​ന്നി​വ​യേ​യും ക​ണ്ടെ​ത്തി.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ത​ന​ത് പ​ക്ഷി​യും നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ വാ​ല​ൻ പു​ൽ​ക്കു​രു​വി​യു​ടെ പ്ര​ജ​ന​നം ക​ണ്ടെ​ത്തി​യ​ത് മ​ഴ​ക്കാ​ല പ​ക്ഷി സ​ർ​വേ​യു​ടെ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ടു​ന്നു. മ​ഴ​ക്കാ​ല സ​ർ​വേ​യി​ൽ പ​ക്ഷി​ക​ളെ കൂ​ടാ​തെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന ഉ​ര​ഗ​ങ്ങ​ളെ​യും ഉ​ഭ​യ​ജീ​വി​ക​ളെ​യും ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.
കേ​ര​ള​ത്തി​ലെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ലെ അ​ത്യ​പൂ​ർ​വ​നാ​യ നീ​ല ന​വാ​ബി​നെ ക​ണ്ടെ​ത്തി​യ​ത് പ്ര​കൃ​തി നി​രീ​ക്ഷ​ക​രി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി. അ​ഗ​സ് ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ൽ​ഡ് ലൈഫ് വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദ് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈഫ് വാ​ർ​ഡ​ൻ വി.​ ബ്രി​ജേ​ഷ് സം​സാ​രി​ച്ചു. പ​ക്ഷി നി​രീ​ക്ഷ​ക​രാ​യ സി.​ സു​ശാ​ന്ത്, എ​സ്. രാ​ജീ​വ​ൻ, ആ​ർ. ജ​യ​പ്ര​കാ​ശ്, കെ.​എ​സ്. ജോസ്, വി​നോ​ബ ആ​ന​ന്ദ്, എ​സ്. പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, ജി. ​സ​ന്തോ​ഷ് കു​മാ​ർ, എ​സ്.എ​ൽ . ധ​നു​ഷ്, ബ്ലെ​സ്സ​ൻ സ​ന്തോ​ഷ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നുാ​യി 28 പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up