അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നടക്കുന്ന ഓൾ കേരള ഇന്റർ കോളജ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പുരുഷ വിഭാഗം വോളിബോൾ മത്സരങ്ങൾ മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം മത്സരങ്ങൾ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ഉദ്ഘാടന മത്സരത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് ആതിഥേയരായ സെന്റ് ജോർജ് കോളജ് എ ടീമുമായി ഏറ്റുമുട്ടി. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളജ് വിജയിച്ചു. ടൂർണമെന്റിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളജ് ദേവഗിരി കോഴിക്കോട്, എസ്എൻജി കോളജ് ചേളന്നൂർ കോഴിക്കോട്, ഡിസ്റ്റ് കോളജ് അങ്കമാലി, സെന്റ് തോമസ് കോളജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്എച്ച് കോളജ് തേവര, സിഎംഎസ് കോളജ് കോട്ടയം എന്നീ ടീമുകൾക്കൊപ്പം സെന്റ് ജോർജ് കോളജിലെ എ, ബി ടീമുകളും മാറ്റുരയ്ക്കും. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, പാലാ അൽഫോൻസാ കോളജ് എന്നീ ടീമുകൾ പങ്കെടുക്കും.
Tags : Nattuvishesham DistrictNews