x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് 16ന്

വെബ് ഡെസ്ക്
Published: September 3, 2026 02:02 AM IST | Updated: September 3, 2026 02:02 AM IST

പാലാ നഗരസഭ

പാ​ലാ: ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് 16നു ​ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യി​ല്‍ ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രും എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രും ചേ​ര്‍​ന്ന ന​ഗ​ര​സ​വി​ക​സ​ന മു​ന്ന​ണി​യി​ല്‍ ത​ര്‍​ക്ക​മി​ല്ലാ​തെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നെ​ങ്കി​ലും വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​ത്ര സു​ഗ​മ​മ​ല്ലെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന​ക​ള്‍. ന​ഗ​ര വി​ക​സ​ന മു​ന്ന​ണി കൂ​ട്ടാ​യ്മ​യി​ല്‍​നി​ന്ന് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് ബി​ജു മാ​ത്യൂ​സും ടോ​ണി തൈ​പ്പ​റ​മ്പി​ലും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഇ​പ്പോ​ഴും തു​ടരുന്നു. സ്ഥാ​നാ​ര്‍​ഥി​യെ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കാ​ന്‍ അ​നൗ​പ​ചാ​രി​ക ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്

ത​ര്‍​ക്കം ഒ​ഴി​വാ​ക്കി ഒ​ത്തു​തീ​ര്‍​പ്പ് സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നാ​ണ് മു​ന്ന​ണി നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ബി​ജു മാ​ത്യൂ​സും ടോ​ണി തൈ​പ്പ​റ​മ്പി​നും ഒ​രേ നി​ല​പാ​ട് തു​ട​ര്‍​ന്നാ​ല്‍ മ​റ്റൊ​രാ​ളെ ന​ഗ​ര​വി​ക​സ​ന മു​ന്ന​ണി​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്താ​നാ​ണ് സാ​ധ്യ​ത. പ്ര​ത്യ​ക്ഷ​മാ​യി ഭ​ര​ണ​പ​ങ്കാ​ളി​ത്തം ഒ​ഴി​വാ​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ൽ​ത​ന്നെ ത​ര്‍​ക്കം മൂ​ത്താ​ല്‍ വി​മ​ത​ര്‍​ക്കി​ട​യി​ല്‍​നി​ന്ന് ര​ജി​ത പ്ര​കാ​ശി​ന് സാ​ധ്യ​ത തെ​ളി​യും.

ബി​ജു മാ​ത്യൂ​സും ടോ​ണി തൈ​പ്പ​റ​മ്പ​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ തീ​രു​മാ​നം​വ​രെ ത​ങ്ങ​ള്‍ കാ​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര വി​ക​സ​ന മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു. അ​വ​ര്‍​ക്കൊ​രു സ​മ​വാ​യ​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും പൊ​തു​സ​മ്മ​തി​യു​ള്ള ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കു​മെ​ന്നും പാ​ലൂപ്പ​ട​വ​ന്‍ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍​നി​ന്ന് ഒ​രു സ്ഥാ​നാ​ര്‍​ഥി വ​രാ​ൻ നി​ല​വി​ല്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യി​ൽ ഇ​ല്ലെ​ങ്കി​ലും പി​ന്നീ​ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews

Recent News

Corehub Up