കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നേർച്ചക്കഞ്ഞി വിതരണം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടത്തുന്ന നേർച്ചക്കഞ്ഞി വിതരണത്തിൽ പങ്കുചേരാൻ എത്തുന്നത് ആയിരക്കണക്കിന് വിശ്വാസികൾ.
രാവിലെ പത്തിനു തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് 2.30വരെ നീളും. ചൂട് കഞ്ഞിയും പയറും അച്ചാറും കഴിച്ച് വിശ്വാസനിറവോടെയാണ് വിശ്വാസികൾ മടങ്ങുന്നത്. വിശ്വാസികളുടെ സൗകര്യാർഥം പന്തലിൽ ഇരിപ്പിടങ്ങളും പ്രായമായവർക്കായി മേശയും ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ നേതൃത്വത്തിലാണ് നേർച്ചക്കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്.
എട്ടുനോന്പ് തിരുനാളിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ഹൈറേഞ്ചിൽ നിന്നുൾപ്പടെ വിദൂരസ്ഥലങ്ങളിൽനിന്നുള്ള വിശ്വാസികളുടെ വലിയ തിരക്കാണ് പഴയപള്ളിയിൽ അനുഭവപ്പെടുന്നത്.
പുരാതനമായ കൽക്കുരിശ് വണങ്ങിയും നേർചകാഴ്ചകളർപ്പിച്ചുമാണ് വിശ്വാസികൾ മടങ്ങുന്നത്.
Tags : Nattuvishesham DistrictNews