x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്ര​യ​ജ്ഞ​വും വെ​റു​തെ​യാ​യി; മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: September 3, 2026 05:54 AM IST | Updated: September 3, 2026 05:54 AM IST

ക​ർ​ഷ​ക​നാ​യ വെ​ള്ള​രി​ക്കു​ണ്ടിലെ ചാ​ലി​ങ്ക​ൽ പാ​പ്പ​ച്ചിയുടെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ം.

വെ​ള്ള​രി​ക്കു​ണ്ട്: കാ​ട്ടു​പ​ന്നി​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ തീ​വ്ര​യ​ജ്ഞം എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​മ്പോ​ൾ വെ​ള്ള​രി​ക്കു​ണ്ട് വി​മ​ല എ​സ്റ്റേ​റ്റി​നു സ​മീ​പം കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ചു. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന ടോ​മി കൊ​ച്ചു​പ​റ​മ്പി​ൽ, ചാ​ലി​ങ്ക​ൽ പാ​പ്പ​ച്ചി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക നാ​ശം വി​ത​ച്ച​ത്.

ആ​യി​ര​ത്തോ​ളം മൂ​ട് ക​പ്പ​യും 200 മൂ​ട് ചേ​ന​യും ചേ​മ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യാ​ണ് ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​വും പ്ര​തീ​ക്ഷ​യു​മാ​ണ് ഒ​റ്റ രാ​ത്രി കൊ​ണ്ട് വെ​റു​തെ​യാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വേ​ലി കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തി​യ​ത്. ക​ഷ്ടി​ച്ച് ര​ണ്ടു​മാ​സ​ത്തി​ന​കം വി​ള​വെ​ടു​പ്പ് ന​ട​ത്താ​വു​ന്ന നി​ല​യി​ലാ​യി​രു​ന്നു. കൃ​ഷി​ച്ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​ക്കൂ​ലി​യും ഉ​ൾ​പ്പെ​ടെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്‌​റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം അ​രി​മ്പ​യി​ലെ മു​തി​ഞ്ഞാ​റെ​ക്കു​ളം എം.​കെ.​രാ​ജേ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ നാ​ൽ​പ​തോ​ളം ക​പ്പ, ചേ​ന തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. രാ​ജേ​ഷി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ര​ണ്ടേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ട​വി​ള​യാ​യി ക​പ്പ​യും ചേ​ന​യും കൃ​ഷി ചെ​യ്ത​തി​രു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ ത​ട​യാ​ൻ വീ​ടി​ന്‍റെ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ രാ​ത്രി​യി​ലും വി​ള​ക്കു​ക​ൾ തെ​ളി​ച്ചി​രു​ന്നു.


ഇ​തി​നു പു​റ​മെ കൃ​ഷി​യി​ട​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചാ​ക്കു​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യും പ്ര​തി​രോ​ധ വേ​ലി​ക​ൾ തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യൊ​ന്നും കാ​ട്ടു​പ​ന്നി​ക​ളെ ത​ട​യാ​ൻ പ​ര്യാ​പ്‌​ത​മാ​കു​ന്നി​ല്ല. ക​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​വി​ള കൃ​ഷി​ക​ളെ​ല്ലാം ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ളി​ൽ പ്ര​തീ​ക്ഷ​വ​ച്ചു കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ർ​ക്കു ഭീ​ഷ​ണി​യാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

നേ​ര​ത്തെ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ പ​ക​ൽ സ​മ​യ​ത്തും ഇ​വ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​യ​ന്നൂ​രി​ലെ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ പ​ക​ൽ​സ​മ​യ​ത്തും കാ​ട്ടു​പ​ന്നി​കൂ​ട്ട​ത്തെ ക​ണ്ടി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up