x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ന​കി​വ​യ​ൽ താ​മ​സ​ക്കാ​ർ​ക്ക് ഉ​ട​ൻ പ​ട്ട​യം ന​ൽ​ക​ണം: ആ​ർ​ജെ​ഡി

വെബ് ഡെസ്ക്
Published: September 3, 2026 05:54 AM IST | Updated: September 3, 2026 05:54 AM IST

ആ​ർ​ജെ​ഡി ന​ട​ത്തി​യ ധ​ർ​ണ രാ​ജീ​വ​ൻ മ​ല്ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ 45 വ​ർ​ഷ​ത്തോ​ള​മാ​യി ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജി​ൽ​പെ​ട്ട ജാ​ന​കി​വ​യ​ലി​ലെ താ​മ​സ​ക്കാ​രാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​നി​യും പ​ട്ട​യം ന​ൽ​കാ​തെ വി​വേ​ച​നം തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.

മു​ൻ രാ​ജ്യ ര​ക്ഷാ മ​ന്ത്രി വി.​കെ. കൃ​ഷ്‌​ണ​മേ​നോ​ന്‍റെ സ​ഹോ​ദ​രി ജാ​ന​കി​യ​മ്മ​യു​ടെ പേ​രി​ലു​ള്ള 53.66 ഏ​ക്ര ഭൂ​മി അ​വ​കാ​ശി​ക​ളി​ല്ലാ​തെ കി​ട​ന്ന​തി​നാ​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് സ​ർ​വേ ന​ട​ത്തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. ഈ ​ഭൂ​മി​യി​ലെ 3.90 ഏ​ക്ര മാ​ത്രം വ​രു​ന്ന ഭൂ​മി​യി​ലാ​ണ് 38 ഓ​ളം കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഈ ​ഭൂ​മി താ​മ​സ​ക്കാ​ർ​ക്ക് പ​തി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജ​ന​താ​ദ​ൾ നി​ര​ന്ത​രം സ​മ​ര​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ണ്ടു പ്രാ​വ​ശ്യം പ​തി​ച്ചു കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ്പാ​യി​ല്ല. ഒ​ടു​വി​ൽ 14 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള താ​മ​സ​ക്കാ​ർ​ക്കും ഉ​ട​ൻ പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ൽ ആ​ർ​ജെ​ഡി ധ​ർ​ണ ന​ട​ത്തി​യ​ത്. പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ മ​ല്ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ,സി.​ഡി. പ്ര​കാ​ശ് അ​ഷ​റ​ഫ് വെ​ള്ളോ​ട്ട്, പി.​സി. സ​തീ​ഷ്, ക​ല്ലോ​ട് ഗോ​പാ​ല​ൻ, കെ.​കെ. പ്രേ​മ​ൻ, വി.​എ​ൻ. മോ​ഹ​ന​ൻ, സി.​ഡി. വി​ജു, നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി, എ​ൻ.​എം. അ​ഷ​റ​ഫ്, ര​മ​ണി ചാ​ത്തോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​പി. ര​വീ​ന്ദ്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ കി​ടാ​വ്, ല​ത്തീ​ഫ് വെ​ള്ളി​ലോ​ട്ട്, എ​ൻ.​സി. ബാ​ല​ൻ, ടി.​വി. ഷ​ർ​മ്മി​ള, ദി​വ്യ അ​നൂ​പ്, ജി​ജി​ല ദി​നേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews RJD

Recent News

Corehub Up