കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി.
യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉച്ചയോടെയുണ്ടായ അപകടത്തിൽ അത്തോളി സ്വദേശിനിയായ യുവതി ഓടിച്ചിരുന്ന കാർ, ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരും വഴി എതിരേ വന്ന രണ്ട് ഇരുചക്രവാഹനങ്ങൾ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആക്സിലേറ്ററിൽ ചവിട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews A car lost