താമരശേരി: കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ദേശീയപാതയിൽ കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വച്ച് കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസും, എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ താമരശേരി സ്വദേശി ഷാജിക്കാണ് സാരമായി പരിക്കേറ്റത്. ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ബസിലെ ഏതാനും യാത്രക്കാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
Tags : Nattuvishesham Districtnews Deepikanews KSRTC bus