x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യു​ടെ സ്വ​കാ​ര്യചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 3, 2026 05:56 AM IST | Updated: September 3, 2026 05:56 AM IST

കൊ​യി​ലാ​ണ്ടി: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ യു​വ​തി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് എ​ൻ.​കെ. അ​ന​ന്ദു (22) വി​നെ​യാ​ണ് മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ പാ​സ്‌​വേ​ഡ് കൈ​ക്ക​ലാ​ക്കി​യ ശേ​ഷ​മാ​ണ് പ്ര​തി സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews Man arrested

Recent News

Corehub Up