x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ചെ​മ്പ​ൻ​കു​ന്ന്–​ഏ​റാ​ൻ​ചി​റ്റ റോ​ഡ്

വെബ് ഡെസ്ക്
Published: September 3, 2026 05:56 AM IST | Updated: September 3, 2026 05:56 AM IST

ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ ചെ​മ്പ​ൻ​കു​ന്ന് ഉ​ന്ന​തി–​ഏ​റാ​ൻ​ചി​റ്റ റോ​ഡ്.

വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ന​ടു​ത്ത് കി​നാ​നൂ​ർ–​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ചെ​മ്പ​ൻ​കു​ന്ന് ഉ​ന്ന​തി–​ഏ​റാ​ൻ​ചി​റ്റ റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും റീ​ടാ​റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി​യി​ല്ല.

നി​ര​വ​ധി ത​വ​ണ ഗ്രാ​മ​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ റോ​ഡ് ന​ന്നാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​ന്ന​തി​യി​ലെ അ​മ്പ​ല​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ താ​ത്കാ​ലി​ക​മാ​യി പി​രി​വെ​ടു​ത്ത് റോ​ഡി​ലെ കു​ഴി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​യ്ക്കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു​പോ​കു​ന്നു.

കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലു​ള്ള റോ​ഡ് പ​ല​യി​ട​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗം. എ​ന്നാ​ൽ ത​ക​ർ​ന്ന റോ​ഡും വ​ലി​യ കു​ഴി​ക​ളും താ​ണ്ടി ഉ​ന്ന​തി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കും ഏ​റെ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews

Recent News

Corehub Up