x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​മ​റ്റ​ത്ത് തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം; പ​ശു​വി​നും പേവി​ഷ​ബാ​ധ

വെബ് ഡെസ്ക്
Published: September 3, 2026 02:31 AM IST | Updated: September 3, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​മ​റ്റം: കാ​ഞ്ഞി​ര​മ​റ്റ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. ഒ​രു മാ​സം മു​ന്പ് പേ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​മ​റ്റ​ത്തെ ഒ​രു വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ഏ​ഴു മാ​സം ച​ന​യു​ണ്ടാ​യി​രു​ന്ന പ​ശു​വി​നെ കൊ​ന്ന് മ​റ​വു ചെ​യ്തി​രു​ന്നു. ഈ ​വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കു​ക​യും തു​ട​ർ​ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​ര​വ​ധി ചി​ക്ക​ൻ ഫാ​മു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ല​പ്പോ​ഴും ഫാ​മി​ൽ ക​യ​റി കോ​ഴി​ക​ളെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. പ​ള്ളി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന വ​ഴി​യി​ലു​ട​നീ​ളം നാ​യ്ക്ക​ളു​ടെ രൂ​ക്ഷ​മാ​യ ശ​ല്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ജീ​വ​നും സം​ര​ക്ഷി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ഞ്ഞി​ര​മ​റ്റം എ​വ​ർ​ഗ്രീ​ൻ സ​സ്റ്റ​യി​ന​ബി​ൾ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം, ജ​യ്മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​ർ​ജു​കു​ട്ടി കു​ന്ന​പ്പ​ള്ളി​ൽ, ജോ​സ് ഓ​ലി​ക്ക​ത​കി​ടി​യി​ൽ, മോ​ഹ​ന​ൻ മൂ​ഴ​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ ആ​രു​ച്ചേ​രി​ൽ, ബെ​ന്നി തോ​ലാ​നി​ക്ക​ൽ, ടോ​മി മു​ട​ന്തി​യാ​നി, ടോ​മി പു​ന്ന​യ്ക്കാ​പ്പ​ള്ളി​ൽ, ജോ​സ് മാ​ത്യു, ടോ​മി തോ​മ​സ്, എം.​പി. പ്ര​ദീ​പ്, ജോ​സ​ഫ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up