പാമ്പാടി നാളികേര ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ലോക നാളികേര ദിനാചരണം ആനിക്കാട് സെന്റ് തോമസ് സ്കൂള്‍ പരിസരത്ത് തെങ്ങിന്‍തൈ നട്ട് പഞ്ചായത്ത് പ്രസിഡന്
പള്ളിക്കത്തോട്: പാമ്പാടി നാളികേര ഉത്പാദക ഫെഡറേഷന്റെ നേതൃത്വത്തില്‍ പള്ളിക്കത്തോട് കൃഷിഭവനുമായി ചേര്‍ന്ന് ആനിക്കാട് സെന്റ് തോമസ് സ്കൂള്‍ മൈതാനത്ത് തെങ്ങിന് തൈ നട്ട് നാളികേരദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നന് വെള്ളാപ്പള്ളി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഫെഡറേഷന് പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസര്‍ നിത്യ കൃഷ്ണേന്ദു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസിന്, സിപിഎസ് പ്രസിഡന്റുമാരായ എം. ശ്രീകുമാര്‍, തോമസ് സെബാസ്റ്റ്യന്‍, കൃഷി അസിസ്റ്റന്റ് രാധാകൃഷ്ണന്, ലൈസാമ്മ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നടത്തിയ ഉപന്യാസമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി.
Tags : Nattuvishesham DistrictNews