നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനം ഒരുക്കിയപ്പോൾ.
പേരാമ്പ്ര: നാടിന്റെ ഭക്ഷണ സംസ്കാരത്തിന്റെയും കാര്‍ഷിക പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ നാളികേരത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വടക്കുമ്പാട് ജിഎൽപിഎസിൽ ലോക നാളികേര ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.
നാളികേരം ഉപയോഗിച്ച് തയാറാക്കിയ വിവിധ നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും പങ്കിടലും പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. നാളികേരത്തിന്റെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും പോഷകമൂല്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
സ്കൂളില്‍ നടന്ന തേങ്ങ വിഭവങ്ങളുടെ പ്രദര്‍ശനത്തിലും പങ്കിടലും പ്രശസ്ത ഷെഫുമാരായ മോളി ബാബു, ഷിനി പ്രേമന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപിക എം. സല്‍മ അധ്യക്ഷത വഹിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ ദീപ്തി മാത്യു നേതൃത്വം നല്കി. സ്റ്റാഫ് സെക്രട്ടറി പി. രജിഷ്മ, സീനിയര്‍ അസിസ്റ്റന്റ് എം.ആര്. മിനി, ആര്. ബിജു, ഷീജ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെമ്പനോടയിൽ ലോക നാളികേര
ദിനം ആചരിച്ചു
ചെമ്പനോട: ലോക നാളികേര ദിനാചരണത്തിന്റെ ചക്കിട്ടപാറ പഞ്ചായത്ത് തല പരിപാടി ചെമ്പനോട സെന്റ് ജോസഫ്സ് യുപി സ്കൂൾ വളപ്പിൽ തെങ്ങിൻ തൈ നട്ട് പ്രസിഡന്റ് മോളി തോമസ് നിർവഹിച്ചു. തെങ്ങ് കർഷകന് കൽപ്പക വൃക്ഷം തന്നെയെന്ന് അവർ പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്തിലെ തെങ്ങ് കർഷകൻ കാര്യാവിൽ സേവ്യറിന് സംസ്ഥാന കേര കേസരി പട്ടം ലഭിച്ചതിന്റെ അഭിമാനത്തിലാണ് ചക്കിട്ടപാറ കൃഷിഭവൻ ലോക നാളികേര ദിനം ആചരിക്കുന്നത്. തെങ്ങും കൃഷിയും നഷ്ടമാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് സേവ്യറിനെപ്പോലുള്ള കർഷകരുടെ ഇച്ഛാ ശക്തിയിലും അധ്വാനത്തിലും പ്രതിഫലിപ്പിക്കുന്നതെന്നും പ്രസിഡന്റ് മോളി തോമസ് കൂട്ടിച്ചേർത്തു.
ചക്കിട്ടപാറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വാർഡ് അംഗം ജിനീഷ് കല്ലും പുറത്ത് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിൻസി മനോജ്, പേരാമ്പ്ര ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ അഞ്ജലി എ. ഹരി, ചക്കിട്ടപാറ കൃഷി ഓഫിസർ രശ്മ നായർ, സെന്റ് ജോസഫ്സ് യുപി സ്കൂൾ ഹെഡ് മിസ്ട്രസ് ഇ.എം. ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ശർമിള തോമസ്, സ്മിത മാത്യു, ആർ. രസിത, എ.സി. മിനി, റെജിൻ ജോർജ്, സാൽമോൻ എം. ജോസ്, കർഷകൻ അപ്പച്ചൻ കുംബ്ലാനി തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കർഷക സംവാദവും ക്ലാസും നടത്തി.
Tags : Nattuvishesham Districtnews Deepikanews World Coconut