x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​മ​റ്റം ബ​സ് സ​ര്‍​വീ​സി​ന് സ്വീ​ക​ര​ണം ന​ല്‍​കി നാ​ട്ടു​കാ​ര്‍

വെബ് ഡെസ്ക്
Published: September 3, 2026 02:36 AM IST | Updated: September 3, 2026 02:36 AM IST

പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സി​ന് ക​പ്പി​ലി​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ ന​ല്‍​കി​യ പൗ​ര​സ്വീ​ക​ര​ണം ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തോ​ട​നാ​ല്‍: അ​ന്പ​തു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സ് സ​ര്‍​വീ​സി​ന് നാ​ട്ടു​കാ​ര്‍ രാ​ജോ​ചി​ത സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ല​ക​ളും പു​ഷ്പ​ങ്ങ​ളും കൊ​ണ്ട് ബ​സ് അ​ല​ങ്ക​രി​ച്ചു. തോ​ട​നാ​ല്‍ ക​പ്പി​ലി​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ചേ​ര്‍​ന്ന് ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ ബ​സി​നെ സ്വീ​ക​രി​ച്ചു. സ​ന്തോ​ഷ​സൂ​ച​ക​മാ​യി ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ട്ടു​കാ​രു​ടെ വ​ക ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ൽ​കി.

യോ​ഗ​ത്തി​ല്‍ തോ​ട​നാ​ല്‍ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി പൊ​യ്ക​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സാ​ജ​ന്‍ മ​ണി​യ​ങ്ങാ​ട്ട്, കാ​ഞ്ഞി​ര​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​ല​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​പ്പി​ലി​ക്കു​ന്ന് ജം​ഗ്ഷ​ന്‍ കാ​ഴ്ച​മ​റ​വ് പ​രി​ഹ​രി​ക്കാ​ൻ‌​വേ​ണ്ടി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ എം.​വി. ആ​ന്‍റ​ണി മ​റ്റ​ത്തി​ല്‍, പി.സി. ഏ​ബ്ര​ഹാം പ​രി​ന്തി​രി​ക്ക​ല്‍, ഡോ. ​പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ പാ​മ്പ​യ്ക്ക​ല്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up