x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ക്ക​യാ​ർ പാ​ലം പു​ന​ർ​നി​ർ​മി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 02:43 AM IST | Updated: September 3, 2026 02:43 AM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കൊ​ക്ക​യാ​ർ പാ​ലം.

കൊ​ക്ക​യാ​ർ: കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യി കൊ​ക്ക​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യായി.

2021 ഒ​ക്‌​ടോ​ബ​ർ 16നു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് കൊ​ക്ക​യാ​ർ പാ​ലം ത​ക​ർ​ന്ന​ത്. കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ണ്ട​ക്ക​യം, പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പാ​ല​ങ്ങ​ളാ​ണ് പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​ത്. എ​ന്നാ​ൽ, ഒ​ട്ടു​മി​ക്ക പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ഴും കൊ​ക്ക​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​ശേ​ഷി​ച്ചി​രു​ന്നു. ഈ ​പാ​ലം കൂ​ടി പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മാ​ത്ര​മാ​ണ്. ഇ​തി​ന്‍റെ നി​ർ​മാ​ണ​വും ഏ​താ​ണ്ട് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ അ​ഞ്ചു വ​ർ​ഷം മു​മ്പ് പ്ര​ള​യ​ത്തി​ൽ മേ​ഖ​ല​യി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ​യെ​ല്ലാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും.

കൊ​ക്ക​യാ​ർ നി​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ച്ച 4.53 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഇ​പ്പോ​ൾ പു​തി​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മ​ട​ക്ക​മു​ള്ള അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ വെം​ബ്ലി വെ​ള്ള​ച്ചാ​ട്ടം, ഉ​റു​മ്പി​ക്ക​ര, പാ​പ്പാ​നി വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ർ​ഗ​മാ​ണ് ഈ ​പാ​ലം. പു​തി​യ പാ​ലം പൂ​ർ​ണ​ സജ്ജ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. ഒ​പ്പം പ്ര​ദേ​ശ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up