പ്രവിത്താനം ഫൊറോന പള്ളിയില്‍ നടന്ന എസ്എംവൈഎം പാലാ രൂപത കലോത്സവം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷത്തെ കലോത്സവം പ്രവിത്താനം ഫൊറോനയുടെയും യൂണിറ്റിന്റെയും ആതിഥേയത്വത്തില്‍ പ്രവിത്താനം ഫൊറോന പള്ളിയില്‍ നടത്തി. രൂപത പ്രസിഡന്റ് മിജോ ജോയി പതാകയുയര്‍ത്തി. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രവിത്താനം ഫൊറോന വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ആന്റു കൊല്ലിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 20 ഫൊറോനകളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രാമപുരം ഫൊറോനയും രണ്ടാം സ്ഥാനം കുറവിലങ്ങാട് ഫൊറോനയും മൂന്നാം സ്ഥാനം കൊഴുവനാല്‍ ഫൊറോനയും കരസ്ഥമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു.
ബെസ്റ്റ് യൂണിറ്റില്‍ ഒന്നാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം രാമപുരം യൂണിറ്റും മൂന്നാം സ്ഥാനം മുട്ടുചിറ യൂണിറ്റും കരസ്ഥമാക്കി.
രചനാ മത്സരത്തില്‍ എ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം അല്‍ഫോന്‍സാഗിരി യൂണിറ്റും രണ്ടാം സ്ഥാനം ഗാഗുല്‍ത്ത യൂണിറ്റും മൂന്നാം സ്ഥാനം വാഗമണ്‍ യൂണിറ്റും കരസ്ഥമാക്കി. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കുന്നോന്നി, രണ്ടാം സ്ഥാനം വെള്ളികുളം, മൂന്നാം സ്ഥാനം വാക്കാട്, സി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം പെരിങ്ങുളം, രണ്ടാം സ്ഥാനം തുടങ്ങനാട്, മൂന്നാം സ്ഥാനം സിബിഗിരി, ഡി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കടപ്ലാമറ്റം, രണ്ടാം സ്ഥാനം ഏന്തയാര്‍, മൂന്നാം സ്ഥാനം പിറവം, ഇ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം പൂവരണി, രണ്ടാം സ്ഥാനം പൂഞ്ഞാര്‍, മൂന്നാം സ്ഥാനം ഇലഞ്ഞി, എഫ് കാറ്റഗറിയില്‍ ഒന്നാം സ്ഥാനം കുറവിലങ്ങാട്, രണ്ടാം സ്ഥാനം രാമപുരം, മൂന്നാം സ്ഥാനം മുട്ടുചിറ യൂണിറ്റും കരസ്ഥമാക്കി.
Tags : Nattuvishesham DistrictNews