x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​നി സൈ​റ​ണ്‍ മു​ഴ​ങ്ങി​ല്ല

വെബ് ഡെസ്ക്
Published: September 3, 2026 01:23 AM IST | Updated: September 3, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

പാ​ലാ: മു​ക്കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ന​ഗ​ര​വാ​സി​ക​ളെ സ​മ​യം അ​റി​യി​ച്ചു​കൊ​ണ്ടു ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നു മു​ഴ​ങ്ങി​യി​രു​ന്ന സൈ​റ​ണ്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നി​ര്‍​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു​ള്ള പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്‌​ട​റു​ടെ ക​ത്ത് പാ​ലാ ന​ഗ​ര​സ​ഭാ​ധി​കാ​രി​ക​ള്‍​ക്ക് ല​ഭി​ച്ചു. പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​രു​ന്ന സൈ​റ​ണ്‍ ഉ​പ​യോ​ഗം കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക തീ​രു​മാ​നം വ​രു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ക്കും.

സൈ​റ​ണ്‍ മു​ഴ​ക്കു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച പ്ര​യോ​ജ​നം നി​ല​വി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. ആ​ധു​നി​ക കാ​ല​ത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഴ​യ രീ​തി​യി​ലു​ള്ള സ​മ​യ​സൂ​ച​ന​യു​ടെ പ്ര​സ​ക്തി കു​റ​ഞ്ഞെന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
ക​ഴി​ഞ്ഞ മു​ക്കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ദി​വ​സ​വും പു​ല​ര്‍​ച്ചെ അ​ഞ്ചി​നും രാ​വി​ലെ ഒ​മ്പ​തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി എ​ട്ടി​നും ന​ഗ​ര​സ​ഭ​യു​ടെ സൈ​റ​ണ്‍ മു​ഴ​ങ്ങി​യി​രു​ന്നു. വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പ​ടെ പ​ല​ര്‍​ക്കും സ​മ​യം തി​രി​ച്ച​റി​യാ​നു​ള്ള ഒ​രു സൂ​ച​ന​യാ​യി ഈ ​സൈ​റ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചു. സ​മ​യ​സൂ​ച​ന​യ്ക്ക​പ്പു​റം ന​ഗ​ര​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളി​ലും ഈ ​ശ​ബ്ദ​ത്തി​ന് പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ഴ​യ ത​ല​മു​റ​യ്ക്ക് അ​ത് ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്നു.

ഓ​ര്‍​മ​യാ​കു​ന്ന ആ​ദ​രാ​ഞ്ജ​ലി

സ​മ​യ​സൂ​ച​ന​യ്‌​ക്കൊ​പ്പം മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ പാ​ര​മ്പ​ര്യ​വും സൈ​റ​ണി​നു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ മു​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രോ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രോ മ​രി​ച്ചാ​ല്‍ മൂ​ന്നു ത​വ​ണ സൈ​റ​ണ്‍ മു​ഴ​ക്കി ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കു​ന്ന പ​തി​വും വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്നു. മു​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ത്തി​ന്‍റെ​യും ആ​ദ​ര​വി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്നു ഈ ​സൈ​റ​ണ്‍. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ആ ​പാ​ര​മ്പ​ര്യ​വും ഇ​നി ഓ​ര്‍​മ​ക​ളു​ടെ ഭാ​ഗ​മാ​കും.

Tags : Nattuvishesham DistrictNews

Recent News

Corehub Up