x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുനാഗപ്പള്ളിയിൽ തെ​രു​വു​നാ​യ ശ​ല്യം കൂ​ടി; വാ​ഹ​നയാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 3, 2026 12:26 AM IST | Updated: September 3, 2026 12:26 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: ഇ​രു​ച​ക്ര വാ​ഹ​നയാ​ത്ര​ക്കാ​രടെ​യും സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രു​ടെയും നേ​ര്‍​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പ​ല​യി​ട​ത്തും തെ​രു​വുനാ​യ​ക​ള്‍ കു​ര​ച്ചു ചാ​ടു​ന്ന​ത് അ​പ​ക​ട ഭീ​തി ഉ​യ​ര്‍​ത്തു​ന്നു.

റോ​ഡ​രി​കി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യം ക​ഴി​ക്കാ​നെ​ത്തു​ന്ന തെ​രു​വു നാ​യ​ക​ളാ​ണ് രാ​ത്രി​യി​ല്‍ സൈ​ക്കി​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് തെ​രു​വു​നാ​യ​ക​ള്‍ കി​ട​ക്കു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് പ​ല​യി​ട​ത്തു​മു​ള്ള​ത്. ഇ​വ​ര്‍​ക്കു​നേ​രെ തെ​രു​വു​നാ​യ​ക​ള്‍ കു​ര​ച്ചു ചാ​ടു​ക​യാ​ണ്. തെ​രു​വുനാ​യ്ക്ക​ളെ ഭ​യ​ന്ന് പ്ര​ഭാ​തസ​വാ​രി പ​ല​രും നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ കു​ട​യോ വ​ടി​യോ ക​രു​തു​ന്നു.
ഒ​റ്റ​യ്ക്കു​ള്ള ന​ട​ത്തം പ​ല​രും നി​ര്‍​ത്തി. കൂ​ട്ട​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ഗ്രാ​മീ​ണ റോ​ഡു​ക​ളും തെ​രു​വുനാ​യ്ക്ക​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന കോ​ഴി​ക​ളെ കൂ​ടു​ക​ള്‍ ത​ക​ര്‍​ത്ത് ക​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ​ല​യി​ട​ത്തും ഉ​ണ്ടാ​യി. മ​തി​ലി​നു​ള്ളി​ല്‍ ഉ​ള്ള വീ​ടു​ക​ളി​ല്‍ പോ​ലും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ്ക്ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ ഭ​ര​ണകൂ​ട​ങ്ങ​ള്‍​ക്കാ​ണ്.
അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടാ​യി​ട്ടു​പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

തെരുവുനായകൾ പെ​റ്റു​പെ​രു​കു​ന്നു

തെ​രു​വി​ല്‍ നാ​യ​ക​ള്‍ പെ​റ്റു​പെ​രു​കു​കയാണ്. കോ​വി​ഡ് കാ​ല​ത്ത് ആനിമൽ ബെർത്ത് കൺട്രോൾ (എ​ബി​സി) നി​ല​ച്ച​തോ​ടെ​യാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു തു​ട​ങ്ങി​യ​ത്.
കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം എ​ബി​സി ന​ട​ത്തി തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. നാ​യ​പി​ടി​ത്ത​ക്കാ​രെ നി​യോ​ഗി​ച്ച് നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ പാ​ര്‍​പ്പി​ച്ച​ശേ​ഷം പി​ടി​കൂ​ടി​യ സ്ഥാ​ന​ങ്ങ​ളി​ല്‍ തി​രി​കെ വി​ട​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.
കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം എ​ബി​സി ന​ട​ത്തി​യാ​ലും പി​ടി​കൂ​ടു​ന്ന സ്ഥ​ല​ത്തു​ത​ന്നെ തി​രി​കെ വി​ടു​ന്ന​തി​നാ​ല്‍ നാ​യ​ക​ളു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് തു​ട​രുകയാണ്.

ന​ഗ​ര​സ​ഭ​യ്ക്ക് മൗ​നം

​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വുനാ​യ്ക്ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്.
അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ അ​തൊ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ല.
അ​തി​നാ​ല്‍ തെ​രു​വു​നാ​യ​ക​ള്‍​ക്ക ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തു ക​ണ്ടാ​ല്‍ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ത്ത് നാ​ട്ടു​കാ​ര്‍​ക്ക് പൊ​ലിസി​ല്‍ പ​രാ​തി ന​ല്‍​കാ​നാ​കും.

 

 

 

Tags : Nattuvishesham Districtnews Deepikanews Motorists being attacked.

Recent News

Corehub Up