x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളാ​ത്തു​രു​ത്തി​യി​ൽ മൂന്ന് ഹൗ​സ് ബോ​ട്ടു​ക​ൾ ക​ത്തിന​ശി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 01:00 AM IST | Updated: September 3, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി​യി​ൽ മൂ​ന്ന് ഹൗ​സ്‌​ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു തെ​ക്കു​വ​ശം വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി യാ​ർ​ഡി​ൽ ക​യ​റ്റി​യ ലേ​ക്സ് ആ​ൻ​ഡ് ല​ഗൂ​ൺ​സ് ക​മ്പ​നി​യു​ടെ ഹൗ​സ്‌​ബോ​ട്ടു​ക​ൾ​ക്കാ​ണു തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

ജോ​ലി​ക്കാ​ർ പു​റ​ത്തു​പോ​യ ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. അ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഹൗ​സ്‌​ബോ​ട്ടി​ൽ ഒ​രേ​സ​മ​യം വെ​ൽ​ഡിം​ഗ് ജോ​ലി​യും ത​ടി​പ്പ​ണി​യും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ തീ​പി​ടി​ച്ച് ഒ​രു ഹൗ​സ്‌​ബോ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ൻ​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ​യാ​ണു മ​റ്റ് ഹൗ​സ്‌​ബോ​ട്ടു​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​സ്ഥ​ല​ത്തി​നു സ​മീ​പം 10 ഹൗ​സ്‌​ബോ​ട്ടു​ക​ൾ വേ​റെ​യു​ണ്ടാ​യി​രു​ന്നു. തീ​പ​ട​ർ​ന്ന​യു​ട​ൻ ഇ​വ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up