x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികൾ ഉൾപ്പടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ കാ​ണാ​നി​ല്ലെന്നു പരാതി

വെബ് ഡെസ്ക്
Published: September 3, 2026 01:00 AM IST | Updated: September 3, 2026 01:00 AM IST

വ​ർ​ക്ക​ല:​ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​യി​രൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ന​ട​യ​റ എം.​എ. ക​ലാം റോ​ഡി​ൽ റ​സൂ​ൽ മ​ൻ​സി​ലി​ൽ റൗ​ഫ് (52), ഭാ​ര്യ ഹ​സീ​ന (42), മ​ക്ക​ളാ​യ റ​സൂ​ൽ (12), റ​സ​ൽ (5) എ​ന്നി​വ​രെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 ന് ​രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്നാ​ണ് അ​യി​രൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​വാ​സി​യാ​യി​രു​ന്ന റൗ​ഫ് നാ​ലു​വ​ർ​ഷം മു​ന്പു നാ​ട്ടി​ലെ​ത്തി പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഹ​സീ​ന വീ​ട്ട​മ്മ​യും റ​സൂ​ൽ ഏ​ഴാം ക്ലാ​സി​ലും റ​സ​ൽ എ​ൽ​കെ​ജി യി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ലോ​ണെ​ടു​ത്ത​തു​വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

തി​രി​ച്ച​ട​വു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​ന്ത​രം ക​ടു​ത്ത സ​മ്മ​ർ​ദ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി. താ​മ​സി​ക്കു​ന്ന വീ​ടും പു​ര​യി​ട​വും വി​റ്റു ബാ​ധ്യ​ത തീ​ർ​ക്കാ​നാ​യി റൗ​ഫ് ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ചി​ല ത​ർ​ക്ക​ങ്ങ​ളി​ൽ​പ്പെ​ട്ട് ആ​സ്തി​ക​ൾ മ​ര​വി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു വെ​ന്നും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലി​സ് സ്റ്റേ​ഷ​നിൽ വിവരം അ​റി​യി​ക്ക​ണം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up