x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് ക​ബ​ഡി മ​ത്സ​രം: കാ​സ​ര്‍​ഗോ​ഡ് ചാ​മ്പ്യ​ന്മാ​ര്‍

വെബ് ഡെസ്ക്
Published: September 3, 2026 12:35 AM IST | Updated: September 3, 2026 12:35 AM IST

പ​ര​വൂ​ര്‍: കൊ​ല്ലം സി​റ്റി പൊലിസി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ കേ​ര​ള പൊലിസി​ന്‍റെ 47-ാമ​ത് കേ​ര​ള പൊലിസ് അ​ത്‌​ല​റ്റി​ക്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍ പ​ര​വൂ​ര്‍ പു​ത്ത​ന്‍​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ചു.

ഇ​സ്യാ​ന്‍ സ്പോ​ര്‍​ട്സ് സി​റ്റി​യി​ല്‍ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഐ​ആ​ര്‍ ബ​റ്റാ​ലി​യ​നെ 22-36ന് ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പൊലിസ് ടീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ് നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം സി​റ്റി അ​ഡി​ഷ​ണ​ല്‍ എ​സ്പി​യു​ടെ ചാ​ര്‍​ജ് വ​ഹി​ക്കു​ന്ന എ​സി​പി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ര്‍ എ​സി​പി രാ​ഖേ​ഷ്‌​കു​മാ​ര്‍, ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ല് എ​സി​പി വി​ജ​യ​ശ​ങ്ക​ര്‍, പ​ര​വൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍, കൊ​ല്ലം ജി​ല്ലാ ക​ബ​ഡി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദ് ജ​റാ​ള്‍​ഡ് സ്വാ​ഗ​ത​വും എആ​ര്‍ ക്യാ​മ്പ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ഹേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ലാ പൊലി​സ് സ്പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ ജ​യ​മോ​ഹ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. വി​ജ​യി​ക​ളാ​യ കാ​സ​ര്‍​ഗോ​ഡ് ടീ​മി​ന് എം​എ​ല്‍​എ സ​മ്മാ​ന​വും ജി​ല്ലാ പൊലിസ് മേ​ധാ​വി എം. ​ഹേ​മ​ല​ത പ്ര​ശം​സാപ​ത്ര​വും വി​ത​ര​ണം ചെ​യ്തു.

 

Tags : Nattuvishesham Districtnews Deepikanews Police Kabaddi

Recent News

Corehub Up