x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​യും വാ​റ്റ് ചാ​രാ​യ​ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 3, 2026 12:24 AM IST | Updated: September 3, 2026 12:24 AM IST

കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​പ്പോ​ള്‍.

അ​ഞ്ച​ല്‍ : വാ​റ്റ്ചാ​രാ​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട​യും വാ​റ്റ് ചാ​രാ​യ​ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
ഏ​രൂ​ര്‍ ഈ​ച്ചം​കു​ഴി​യി​ല്‍ ഏ​ബ​നൈ​സ​ര്‍ ഗാ​ര്‍​ഡ​നി​ല്‍ മോ​ന​ച്ച​ന്‍ (73) വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച ഷെ​ഡി​ല്‍ അ​ഞ്ച​ല്‍ എ​ക്‌​സൈ​സ് സം​ഘം സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 120 ലി​റ്റ​ര്‍ കോ​ട​യും 200 മി​ല്ലി ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. .
ഷെ​ഡി​ന് സ​മീ​പം ക​ന്നാ​സു​ക​ളി​ലാ​യി കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കോ​ട ന​ശി​പ്പി​ക്കു​ക​യും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും, ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

മോ​ന​ച്ച​നെ​തി​രെ കേ​സെ​ടു​ത്തു. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് പ്ര​തി​യാ​യ മോ​ന​ച്ച​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം എ​ക്‌​സൈ​സ് സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ദാ​സ്, പ്രി​വ​ന്‍റീവ് ഓ​ഫിസ​ര്‍ സു​ജി​ത്ത്, സി​ഇ​ഒ മാ​രാ​യ സു​രേ​ഷ്, രാ​ജ്‌​മോ​ഹ​ന്‍, നാ​സി​മു​ദീ​ന്‍, നി​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

Tags : Nattuvishesham Districtnews Deepikanews were seized.

Recent News

Corehub Up