ദൈവദാസന് ബിഷപ് ജെറോമിന്റെ 125-ാമത് ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായുള്ള അഷ്ടദിന പ്രാര്‍ഥന
ചവറ: ദൈവദാസന് ബിഷപ് ജെറോമിന്റെ 125-ാമത് ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായുള്ള അഷ്ടദിന പ്രാര്‍ഥനയോടനുബന്ധിച്ച് ‘മരിയന്‍ ദൈവം ശാസ്ത്രവും ബിഷപ് ജെറോമും' എന്ന വിഷയത്തില്‍ പഠനശിബിരം നടത്തി.
ചവറ കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ പള്ളിയില്‍ നടന്ന പഠനശിബിരം വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബിസി ഫാമിലി കമ്മീഷന് ഡയറക്ടര്‍ ക്ലീറ്റസ് കത്തിപ്പറമ്പില്‍, ഫാ. വര്‍ഗീസ് ഒഎഫ്എം, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോളി ഏബ്രഹാം, ഇടവക വികാരി ഫാ. അജയകുമാര്‍, ഫാ. ലെനിഷാ, കൊല്ലം രൂപതയിലെ വിവിധ മരിയന്‍ സംഘടനകളെ പ്രതിനിധീകരിച്ച് 150 ഓളം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഇടവകയില്‍നിന്നും 300 അധികം പേരും പങ്കുചേര്‍ന്നു. ജന്മവാര്ഷിക ദിനാചരണത്തിന്റെ രണ്ടാംദിനം ദിവ്യബലിയോട് കൂടി സമാപിച്ചു.