അൻഷാദ്
ആലപ്പുഴ: കൊമ്മാടി ബൈപ്പാസിനു സമിപത്തുനിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ.
നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ ആലപ്പുഴ പവർ ഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ ഷാജഹാൻ മകൻ അൻഷാദ് (37 ) എന്നയാളാണ് 25.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
കഴിഞ്ഞ മാസം അവസാനം 150 ഗ്രാം എംഡിഎംഎയുമായി പിടിയിലായതിനു ശേഷം 12 ദിവസത്തിനു മുന്നേയാണ് ഇയാൾ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്. അന്നു മുതൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
വീടിന് പുറത്ത് എംഡിഎംഎ വിൽക്കുന്നതിനായി പോകുന്നത് മനസിലാക്കിയ പോലിസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയും 1.38 ഗ്രാം എംഡിഎംഎ ഇയാളിൽനിന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. നാർകോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ എംഡിഎംഎ കണ്ടെത്തി യത്.
Tags : Nattuvishesham DistrictNews