x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

വെബ് ഡെസ്ക്
Published: September 2, 2026 11:50 PM IST | Updated: September 2, 2026 11:50 PM IST

ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി​ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്നു.

കോ​ട്ട​യം : കു​മാ​ര​ന​ല്ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

നി​ല​വി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ അ​തേ നീ​ള​ത്തി​ലും ഉ​യ​ര​ത്തി​ലു​മാ​ണ് പു​തി​യ പ്ലാ​റ്റ് ഫോ​മും നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു കോ​ടി എ​ഴു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണച്ചെല​വ്. പു​തി​യ പ്ലാ​റ്റ്‌​ഫോം നി​ര്‍​മി​ക്കു​ന്ന​തോ​ടെ പ്രാ​യ​മാ​യ​വ​ര്‍​ക്കും സ്തീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും എ​ളു​പ്പ​ത്തി​ല്‍ ട്രെ​യി​നി​ല്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും സാ​ധി​ക്കും.

ഇ​തോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു. പു​തി​യ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന സ​മീ​പപ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മൂ​ന്ന് അ​ടി വീ​തി​യി​ല്‍ വ​ഴി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ല്‍​വേ അ​ധി​കാ​രി​ക​ള്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി. സാ​ബു മാ​ത്യു, ടി.​സി റോ​യി, രാ​ജേ​ഷ്, വി​മ​ല കു​മാ​രി, ഡെ​യ്‌​സി ജോ​ര്‍​ജ്, അ​ന്‍​സാ​രി, കെ.​ബി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ചി​ങ്ങ​വ​നം മു​ത​ല്‍ ചോ​റ്റാ​നി​ക്ക​ര വ​രെ​യു​ള്ള റെ​യി​ല്‍​വേ ക്രോ​സു​ക​ളു​ടെ സ​മീ​പ​ന​പാ​ത​യു​ടെ ടാ​റിം​ഗ് പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു.

 

Tags : Nattuvishesham Districtnews Deepikanews Francis George MP

Recent News

Corehub Up