നെടുമ്പാശേരിയിൽ സംഘടിപ്പിച്ച ലേബർ രജിസ്ട്രേഷൻ ക്യാമ്പ് മർക്കന്റെയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി.തരിയൻ ഉദ്ഘാടനം ചെയ്യുന്നു.
നെടുമ്പാശേരി: കേരള ഷോപ്സ് ആൻഡ് കെമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പരിധിയിൽപ്പെടുന്ന മേഖലയിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായി തൊഴിൽ വകുപ്പും, ജനസേവന കേന്ദ്രങ്ങളുമായി സഹകരിച്ചുകൊണ്ട് നെടുമ്പാശേരിയിൽ വ്യാപാരികൾക്കുള്ള ലേബർ രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിച്ചു.
മേയ്ക്കാട്, കരിയാട്, അത്താണി, ചെങ്ങമനാട് യൂണിറ്റുകളിലെ വ്യാപാരികൾക്കുള്ള രജിസ്ട്രേഷനാണ് ആദ്യഘട്ടത്തിൽ നെടുമ്പാശേരിയിൽ നടക്കുന്നത്. അതോടൊപ്പം 16,17 തീയതികളിൽ അങ്കമാലി ലേബർ ഓഫിസിന്റെ സഹകരണത്തോടെ നെടുമ്പാശേരി, പാറക്കടവ് പഞ്ചായത്തുകിടയിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പിന്റെ ഉദ്ഘാടനം മർക്കന്റെയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. മേയ്ക്കാട് യൂണിറ്റ് പ്രസിഡന്റ് കെ.ബി. സജി അധ്യക്ഷത വഹിച്ചു.