x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​ക്ക് പു​തു​ജീ​വ​ൻ

വെബ്ഡെസ്ക്
Published: November 12, 2026 04:39 AM IST | Updated: November 12, 2026 04:39 AM IST

മ​ന്ത്രി വി​ഷ്ണു​നാ​ഥു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ആ​ലു​വ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​പ്രദേശം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ആ​ലു​വ: ആ​ലു​വ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ വ​യ്ക്കു​ന്നു. എ​യ​ർ​പോ​ർ​ട്ട്, ശി​വ​രാ​ത്രി മ​ണ​പ്പു​റം, സീ​ഡ് ഫാം, ​പ​രു​ന്ത്റാ​ഞ്ചി മ​ണ​പ്പു​റം, ഗ്ലാ​സ് പാ​ലം, റോ​പ്പ് വേ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത പ​ഠ​നം ആ​രം​ഭി​ച്ചു.

ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സു​നി​ത, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ശ്രീ​ജ എ​ന്നി​വ​ർ ആ​ലു​വ​യി​ലെ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ടു​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​തി​ന് തു​ട​ർ​ച്ച​യാ​യി ആ​ലു​വ പാ​ല​സി​ലെ​ത്തി​യ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥു​മാ​യി ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്ത് ച​ർ​ച്ച ന​ട​ത്തി. സീ​ഡ് ഫാം ​ഉ​ൾ​പ്പെ​ടെ മ​ണ​പ്പു​റ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​ദേ​ശ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ ടൂ​റി​സം മ​ന്ത്രി​യാ​യി​രി​ക്കെ ആ​ലു​വ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​താ​ണ്. അ​തി​ൻെ​റ ഭാ​ഗ​മാ​യി പെ​രി​യാ​റി​ലെ ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​യ പ​രു​ന്ത് റാ​ഞ്ചി മ​ണ​പ്പു​റ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ബോ​ട്ട് ജെ​ട്ടി, സ്റ്റേ​ജ് തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​മി​ച്ച​ത്. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് നി​ന്നും ബോ​ട്ട് സ​വാ​രി​യാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. എ​ന്നാ​ൽ പ​ദ്ധ​തി പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.

Tags : the Aluva Tourism Circuit project Nattuvishesham DistrictNews

Recent News

Corehub Up