x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

വെബ്ഡെസ്ക്
Published: November 12, 2026 04:28 AM IST | Updated: November 12, 2026 04:28 AM IST

ആ​ലു​വ-പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ക​രു​മാ​ലൂ​ർ മ​രോ​ട്ടി​ച്ചു​വ​ട് ക​ലു​ങ്ക് നി​ർ​മാ​ണ​ം മൂലമുണ്ടായ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

aക​രു​മാ​ലൂ​ർ : ആ​ലു​വ–​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ക​രു​മാ​ലൂ​രി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ക​രു​മാ​ല്ലൂ​ർ മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു മാ​സ​ത്തോ​ള​മാ​യെ​ങ്കി​ലും പ​ണി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ൻ ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രും.

നി​ല​വി​ൽ ഈ ​ഭാ​ഗ​ത്ത് ഒ​റ്റ​വ​രി ഗ​താ​ഗ​തം മാ​ത്ര​മാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം പ്ര​വേ​ശി​ക്കു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.

ബ​സു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് പൊ​ലി​സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Severe traffic congestion Nattuvishesham DistrictNews

Recent News

Corehub Up