ഐസാറ്റ് കപ്പ് വിജയികൾക്ക് കളമശേരി മുൻസിപ്പാലിറ്റി കലാകായിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു മനോഹരനും, വാർഡ് കൗൺസിലറും ഹെൽത്ത് സ്റ്റാൻഡി
കളമശേരി : ആൽബർട്ടിയൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, എറണാകുളം ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
രാജഗിരി എച്ച്എസ്എസ് കളമശേരി ഐസാറ്റ് കപ്പ് ചാമ്പ്യൻമാരായി. ജിഎച്ച്എസ്എസ് സൗത്ത് വാഴക്കുളം രണ്ടാം സ്ഥാനവും എസ്എൻ എച്ച്എസ്എസ് പുല്ലംകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കളമശേരി മുൻസിപ്പാലിറ്റി കലാകായിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു മനോഹരനും വാർഡ് കൗൺസിലറും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പറുമായ പി.എ. അസീറ എന്നിവരും ചേർന്ന് കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. ഐസാറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ, പ്രിൻസിപ്പൽ ഡോ. വി. വീണ എന്നിവർ പങ്കെടുത്തു.
Tags : Rajagiri HSS Champions Nattuvishesham DistrictNews