താമരശേരി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ അംഗങ്ങള്‍ പക്ഷി നിരീക്ഷണത്തില്‍.
താമരശേരി: ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തോടനുബന്ധിച്ച് താമരശേരി വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പ്രകൃതിപഠന ക്യാമ്പും ട്രക്കിംഗും സംഘടിപ്പിച്ചു. പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഡോ.അബ്ദുള്ള പാലേരി ക്ലാസെടുത്തു.
വിവിധയിനം പക്ഷികളുടെ സവിശേഷതകളും അവയുടെ ശബ്ദ വ്യതിയാനങ്ങളും കുട്ടികള്‍ നേരിട്ട് മനസ്സിലാക്കി. താമരശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചില്‍ഡ്രന്‍ കോ-ഓര്‍ഡിനേറ്റര്‍ സിറാജുദ്ദീന് പന്നിക്കോട്ടൂര്‍, അധ്യാപിക എം. സജ്ന എന്നിവര്‍ നേതൃത്വം നല്കി.
Tags : Bird-watching Nattuvishesham Districtnews