x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ പ്ര​തി​ദി​നം 25,000 ലി​റ്റ​ര്‍ വ​ര്‍​ധ​ന

വെബ് ഡെസ്ക്
Published: November 12, 2026 05:15 AM IST | Updated: November 12, 2026 05:15 AM IST

milk production

കോ​ഴി​ക്കോ​ട്: പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി മ​ല​ബാ​ര്‍ മി​ല്‍​മ ന​ട​പ്പി​ലാ​ക്കി​യ ‘ക്ഷീ​ര​ധാ​ര' പ​ദ്ധ​തി വി​ജ​യ​ത്തി​ലേ​ക്ക്. ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന പാ​ല​ള​വി​ല്‍ നി​ന്ന് പ്ര​തി​ദി​നം 25,000 ലി​റ്റ​റി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി പ​ത്ത് ദി​വ​സ​ത്തി​ന​കം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​ഖ​ലാ യൂ​ണി​യ​ന് പാ​ല​ള​ക്കു​ന്ന 455 ആ​ന​ന്ദ് മാ​തൃ​കാ ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി​യാ​ണ് ഈ ​വ​ര്‍​ധ​ന സാ​ധ്യ​മാ​യ​ത്.​ക്ഷീ​ര​ധാ​ര പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ​യു​ള്ള ഈ ​വ​ര്‍​ധ​ന​വ് ഏ​റെ ആ​ശാ​വ​ഹ​മാ​ണെ​ന്ന് മ​ല​ബാ​ര്‍ മി​ല്‍​മ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ വ​ര്‍​ക്കി ജോ​ര്‍​ജ്ജ് പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​വം​ബ​ര്‍ മു​ത​ല്‍ ലി​റ്റ​റി​ന് ഒ​രു രു​പ വീ​തം ന​ല്‍​കി വ​രു​ന്ന അ​ധി​ക പാ​ല്‍​വി​ല ഡി​സം​ബ​ര്‍ മു​ത​ല്‍ വ​ര്‍​ധ​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ ക്ഷീ​രോ​ത്പാ​ദ​ന ചി​ല​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ മേ​ഖ​യി​ല്‍ നി​ന്ന് വി​ട്ടു പോ​കു​ന്ന​തി​നും പു​തി​യ ആ​ളു​ക​ള്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​തി​നും ത​ട​സ​മാ​കു​ന്ന​തും ഉ​ത്പാ​ദ​ന ചി​ല​വി​ലെ ഈ ​വ​ര്‍​ധ​ന​വാ​ണ്. അ​ധി​ക​പാ​ല്‍ വി​ല ന​ല്‍​കി​യും തീ​റ്റ വ​സ്തു​ക്ക​ള്‍​ക്ക് സ​ബ്‌​സി​ഡി ന​ല്‍​കി പ​ര​മാ​വ​ധി വി​ക്കു​റ​വി​ല്‍ ല​ഭ്യ​മാ​ക്കി​യും ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​നാ​ണ് ‘ക്ഷീ​ര​ധാ​ര' പ​ദ്ധ​തി വ​ഴി മ​ല​ബാ​ര്‍ മി​ല്‍​മ ല​ക്ഷ്യം വ​ച്ച​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up