x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 12, 2026 05:36 AM IST | Updated: November 12, 2026 05:36 AM IST

അ​മ്പ​ല​വ​യ​ല്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
ചു​ള്ളി​യോ​ട് ആ​ന​പ്പാ​റ ഒ​റ്റ​പ്ലാ​ക്കി​ല്‍ ഒ.​എ​സ്. ലെ​നി​ന്‍ (27) നെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ന​ഞ്ച​ന്‍​കോ​ട് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ പി​ന്‍​മാ​റു​ക​യും ഒ​ളി​വി​ല്‍ പോ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​മ്പ​ല​വ​യ​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​ല​വ​യ​ല്‍ എ​സ്എ​ച്ച്ഒ ജെ​സ്‌​വി​ന്‍ ജോ​യ്, സി.​യു. മു​ഹ​മ്മ​ദ് അ​ന്‍​സാ​രി, പി.​എം. ഹ​ര്‍​ഷാ​ദ്, കെ.​കെ. അ​നി​ല്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : marriage, arrested Nattuvishesham Districtnews

Recent News

Corehub Up