x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് ടൂ​റി​സം സാ​ധ്യ​ത​ക​ളു​ടെ അ​ക്ഷ​യ​ഖ​നി: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

വെബ്ഡെസ്ക്
Published: November 12, 2026 05:46 AM IST | Updated: November 12, 2026 05:46 AM IST

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ​ക്കും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മൊ​പ്പം ക​വ്വാ​യി​ക്കാ​യ​ലി​ലൂ​ടെ ഹൗ​സ്ബോ​ട്ട് യാ​ത്ര ന​ട​ത്തു​ന്നു.

ബേ​ക്ക​ൽ: വൈ​വി​ധ്യ​മാ​ര്‍​ന്ന ടൂ​റി​സം സാ​ധ്യ​ത​ക​ളു​ടെ അ​ക്ഷ​യ​ഖ​നി​യാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ബീ​ച്ച് ടൂ​റി​സം, കാ​യ​ല്‍ ടൂ​റി​സം, ഹി​ൽ സ്റ്റേ​ഷ​നു​ക​ൾ, സാ​ഹ​സി​ക ടൂ​റി​സം, ഫാം ​ടൂ​റി​സം, സാം​സ്‌​കാ​രി​ക ടൂ​റി​സം തു​ട​ങ്ങി എ​ല്ലാ​ത്ത​രം ടൂ​റി​സം സാ​ധ്യ​ത​ക​ളും ഒ​രു​പോ​ലെ നി​ല​നി​ല്‍​ക്കു​ന്ന ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡെ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ടു​വി​ൽ ബേ​ക്ക​ലി​ൽ ന​ട​ത്തി​യ ലാ​ന്‍റേ​ൺ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ഡെ​സ്റ്റി​നേ​ഷ​ന്‍ വെ​ഡ്ഡിം​ഗി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​ന്‍ ബേ​ക്ക​ലി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്ത് നി​ല​വി​ല്‍ 40 ഹൗ​സ് ബോ​ട്ടു​ക​ളു​ണ്ട്. അ​ടു​ത്ത ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​വ​യു​ടെ എ​ണ്ണം 250 വ​രെ​യാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ടൂ​റി​സം വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്. ഇ​തി​നാ​യി ജി​ല്ല​യി​ല്‍ ഒ​രു ദി​വ​സം പൂ​ര്‍​ണ​മാ​യും ചെ​ല​വ​ഴി​ച്ച് എം​പി, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​നീ​ല​ക​ണ്ഠ​ന്‍, ക​ല്ല​ട്ര മാ​ഹി​ന്‍, ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സോ​യ, അം​ഗ​ങ്ങ​ളാ​യ ടി.​വി. രാ​ധി​ക, സു​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ശോ​ഭ, ച​ന്ദ്ര​ൻ നാ​ലാം​വാ​തു​ക്ക​ൽ, എ.​കു​ഞ്ഞി​രാ​മ​ൻ, ബേ​ക്ക​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബീ​ച്ച് ഫെ​സ്റ്റ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​ക്കീം കു​ന്നി​ല്‍, ബി​ആ​ര്‍​ഡി​സി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എം. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Trove of Tourism Potential Nattuvishesham DistrictNews

Recent News

Corehub Up