x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍റെ വീ​ട്ടി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ സ​ന്ദ​ര്‍​ശ​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: November 12, 2026 05:48 AM IST | Updated: November 12, 2026 05:48 AM IST

ക​ല്‍​പ്പ​റ്റ: ഒ​ക്ടോ​ബ​ര്‍ 14ന് ​അ​ന്ത​രി​ച്ച വി​ഖ്യാ​ത ജൈ​വ ക​ര്‍​ഷ​ക​ന്‍ പ​ദ്മ​ശ്രീ ക​മ്മ​ന ചെ​റു​വ​യ​ല്‍ രാ​മ​ന്‍റെ വീ​ട്ടി​ല്‍ വ​യ​നാ​ട് എം​പി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി വ്യാ​ഴാ​ഴ്ച ഇ​ന്നു രാ​വി​ലെ 10.30ന് ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

പാ​ര​മ്പ​ര്യ ഇ​നം നെ​ല്‍​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​മ​നു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ഉ​റ്റ സൗ​ഹൃ​ദ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​മ്മ​ന​യി​ലെ നെ​ല്‍​പാ​ട​ത്ത് രാ​മ​നൊ​പ്പം പ​ക​ര്‍​ത്തി​യ ചി​ത്രം പ്രി​യ​ങ്ക ഗാ​ന്ധി പു​റ​ത്തി​റ​ക്കി​യ 2026ലെ ​ക​ല​ണ്ട​റി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം മൂ​ലം രാ​മ​ന്‍റെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന എം​പി അ​നു​ശോ​ച​നം കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.
രാ​മ​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന എം​പി 11ന് ​ക​മ്മ​ന​യി​ലും 12ന് ​തൃ​ശി​ലേ​രി​യി​ലും സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ര്‍​ശി​നി തേ​യി​ല ഫാ​ക്ട​റി സ​ന്ദ​ര്‍​ശി​ക്കും.

ഫാ​ക്ട​റി​ക്ക് ല​ഭ്യ​മാ​ക്കി​യ സി​എ​സ്ആ​ര്‍ പ്രോ​ജ​ക്ടി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സു​ഗ​ന്ധ​ഗി​രി അം​ബ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പു​തു​പ്പാ​ടി​ക്ക് പോ​കും. 14ന് ​ഉ​ച്ച​വ​രെ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​കും.

Tags : Cheruvayal Raman's Nattuvishesham Districtnews

Recent News

Corehub Up