x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​മു​ള​കി​ന് മോ​ഹ​വി​ല; മു​ഖം തെ​ളി​യാ​തെ ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: November 12, 2026 05:58 AM IST | Updated: November 12, 2026 05:58 AM IST

മേ​പ്പാ​ടി: കു​രു​മു​ള​ക് കി​ലോ​ഗ്രാ​മി​ന് പ്ര​ദേ​ശി​ക വി​പ​ണി​യി​ൽ 730 രൂ​പ വി​ല​യു​ണ്ടാ​യി​ട്ടും മു​ഖം തെ​ളി​യാ​തെ ക​ർ​ഷ​ക​ർ.
തോ​ട്ട​ങ്ങ​ളി​ലെ കു​രു​മു​ള​ക് ചെ​ടി​ക​ളി​ൽ​നി​ന്നു മെ​ച്ച​പ്പെ​ട്ട ഉ​ത്പാ​ദ​നം ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. കു​രു​മു​ള​ക് ചെ​ടി​ക​ളെ ഗ്ര​സി​ച്ച രോ​ഗ​ങ്ങ​ളും കാ​ലാ​വ​സ്ഥ​യി​ലെ പി​ഴ​വു​ക​ളു​മാ​ണ് കു​രു​മു​ള​ക് ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ച​ത്.
തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ നാ​ടെ​ന്നാ​ണ് കേ​ൾ​വി​യെ​ങ്കി​ലും കു​രു​മു​ള​ക്, കാ​പ്പി, ഏ​ലം, ഏ​ത്ത​വാ​ഴ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ. നേ​ര​ത്തേ 10 ക്വി​ന്‍റ​ൽ വ​രെ കു​രു​മു​ള​ക് വി​ള​ഞ്ഞി​രു​ന്ന തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു ഒ​രു ക്വി​ന്‍റ​ൽ പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. ലോ​ക​ത്തെ പ്ര​ധാ​ന ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ൽ വി​ള​വി​ലും ശ്രീ​ല​ങ്ക വ​ഴി​യു​ള്ള ഇ​റ​ക്കു​മ​തി​യി​ലും ഉ​ണ്ടാ​യ കു​റ​വാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ളും മ​റ്റും പ​റ​യു​ന്ന​ത്.

Tags : remain unsmiling. Nattuvishesham Districtnews

Recent News

Corehub Up