കൊല്ലം: എംഡിഎംഎയുമായി യുവാവ് പൊലിസിന്റെ പിടിയിലായി. കൊല്ലം മതിലിൽ സ്വദേശി മെൽബിനാണ് പിടിയിലായത്.
കടവൂർ ഭാഗത്ത് ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽനിന്നു മാരക ലഹരി മരുന്നായ 2.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കൊല്ലം സിറ്റിപൊലിസ് കമ്മീഷണർ അശ്വതി ജിജിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടും പരിസരവും ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവന്ന ഡാൻസാഫ് സംഘം അഞ്ചാലുംമൂട് പൊലിസിന്റെ കൂടി സഹായത്തോടെ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പെരുമൺ, കടവൂർ, നീരാവിൽ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ട് എത്തിച്ച മാരക സിന്തറ്റിക്ക് ലഹരിമരുന്നാണ് പിടികൂടിയത്.
കൊല്ലം എസിപി ഷാജിയുടെ നിർദേശപ്രകാരം ഡാൻസാഫ് എസ്ഐമാരായ ഗോപകുമാർ, സായി സേനൻ, ബൈജു ജെറോം, ഹരിലാൽ, എഎസ്ഐ മാരായ സുനിൽ, സീനു, സജു, മനു, അനൂപ് എന്നിവരും അഞ്ചാലുംമൂട് എസ്എച്ച് ഒ വിഷ്ണു സജീവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags : young man Nattuvishesham Districtnews