ചവറ: കളരിപ്പയറ്റില്‍ എതിരാളികളില്ലന്ന് വീണ്ടും തെളിയിച്ച് ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അവന്തിക തുടര്‍ച്ചയായി അഞ്ചാമതും വ്യക്തി ഗത ചമ്പ്യന് ഷിപ്പ് നിലനിര്‍ത്തി. ജില്ലാ സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷന് നടത്തിയ കളരിപ്പയറ്റ് മത്സരത്തിലാണ് ഈ മിടുക്കി ചാമ്പ്യന്‍ പട്ടം വിട്ടു കൊടുക്കാതെ സ്വന്തമാക്കിയത്.
വിവിധ കളരികളില്നിന്നായി 200-പേര് പങ്കെടുത്ത മത്സരത്തിലാണ് എട്ടാം ക്ലാസുകാരി അവന്തിക ചാന്പ്യനായത്. കുട്ടിക്കാലം മുതല്‍ കളരിപ്പയറ്റ് പഠിക്കുകയാണ് ഈ മിടുക്കി.
അവന്തികയുടെ കഴിവ് കണ്ടെത്തിയ രക്ഷിതാക്കള്‍ കളരി പഠിക്കുന്നതിനായി പന്മന മനയില്‍ കൃഷ്ണായനം കളരിയില്‍ എത്തിക്കുകയും ശശി ഗുരുക്കളുടെ ശിക്ഷണത്തില്‍ അവന്തിക അഭ്യാസ മുറകള്‍ സ്വായത്തമാക്കുകയും ചെയ്തു. രണ്ട് തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയ അവന്തികയുടെ ലക്ഷ്യം ഇക്കുറി ദേശീയ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുക എന്നതാണ്.
പന്മന ചിറ്റൂര്‍ ചെറുക്കാട്ട് വീട്ടില്‍ സാബുവിന്റെയും ചിപ്പിയുടെയും മകളാണ് അവന്തിക.
Tags : consecutive time. Nattuvishesham Districtnews