x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീഷ്മയ്ക്കും രാഹുലിനുമായി സ്നേഹവീടൊരുങ്ങുന്നു

വെബ് ഡെസ്ക്
Published: November 12, 2026 06:22 AM IST | Updated: November 12, 2026 06:22 AM IST

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വ്യ​വ​സാ​യി​യു​മാ​യ എ. ​പോ​ള്‍​രാ​ജ് തറക്കല്ലിടുന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട ഗ്രീ​ഷ്മ​യ്ക്കും അ​നു​ജ​ന്‍ രാ​ഹു​ലി​നും സു​ര​ക്ഷി​ത​മാ​യ "സ്നേ​ഹ​വീ​ട്' എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ വ്യ​വ​സാ​യി എ. ​പോ​ള്‍​രാ​ജും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും.

കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നെ​യും ര​ണ്ടുവ​ര്‍​ഷം മു​ന്പ് അ​ര്‍​ബു​ദ​ബാ​ധി​ത​യാ​യി അ​മ്മ​യെ​യും ന​ഷ്ട​മാ​യ കാ​രോ​ട് പൊ​ന്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ ഗ്രീ​ഷ്മ​യും രാ​ഹു​ലും ബ​ന്ധു​ഗൃ​ഹ​ത്തി​ലായിരു ന്നു ക​ഴി​ഞ്ഞിരുന്നത്. ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഗ്രീ​ഷ്മ. രാ​ഹു​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കിയി‌ട്ടുണ്ട് ഇ​രു​വ​രു​ടെ​യും പ​രി​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ബ​ന്ധു​വും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണ്. എ​ങ്കി​ലും അ​ദ്ദേ​ഹം ആ​വും​വി​ധം അ​വ​രെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​ക​ഷ്ട​പ്പാ​ടു​ക​ള്‍ നേ​രി​ട്ട​റി​ഞ്ഞ​പ്പോ​ഴാ​ണു പോ​ള്‍​രാ​ജ് ആ​ന്‍​ഡ് ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വ്യ​വ​സാ​യി​യു​മാ​യ എ. ​പോ​ള്‍​രാ​ജ് ഗ്രീ​ഷ്മ​യ്ക്കും രാ​ഹു​ലി​നു​മാ​യി മൂ​ന്നു സെ​ന്‍റ് വ​സ്തു സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​യി ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കാ​നും ത​യാ​റാ​യി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ല്‍ എ. ​പോ​ള്‍​രാ​ജ്, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​റാ​ടി സ​നി​ൽ, ബി​ന്ദു കെ. ​സു​കു​മാ​ര്‍, ആ​ന്‍​സി വി. ​ദാ​സ്, സി.​പി. പ്ര​വീ​ണ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​ല്‍ വി​നീ​ത്, കോ​ണ്‍​ഗ്ര​സ്- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, പ്ര​വ​ര്‍​ത്ത​ക​ര്‍, ഗ്രീ​ഷ്മ, രാ​ഹു​ല്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ "സ്നേ​ഹ​വീ​ടി'​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

Tags : Greeshma and Rahul. Nattuvishesham Districtnews

Recent News

Corehub Up