x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി​യി​ലെ വീ​ട്ട​മ്മ മോ​ളി ജോ​ർ​ജി​ന് ചെ​റു​ക​ഥാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 06:33 AM IST | Updated: November 12, 2026 06:33 AM IST

കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​സു​നി​ൽ​കു​മാ​ർ മോ​ളി ജോ​ർ​ജി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: സൗ​ത്ത് ആ​ഫ്രി​ക്ക​ൻ സ​ഞ്ചാ​രി​ക​ളാ​യ ബോ​ബ്, പാ​റ്റ് എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം മി​ക​ച്ച ചെ​റു​ക​ഥ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് വീ​ട്ട​മ്മ​യാ​യ മോ​ളി ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യോ​ര കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ പാ​ല​ക്കു​ഴി​യി​ലെ കൂ​നാ​നി​ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് ഈ ​അ​റു​പ​തു​കാ​രി.

ഇ​തി​ന​കം ത​ന്നെ നൂ​റി​ലേ​റെ ക​ഥ​ക​ൾ ഇ​വ​രു​ടെ ര​ച​ന​ക​ളാ​യു​ണ്ട്. കു​റെ​യൊ​ക്കെ പു​സ്ത​ക​ങ്ങ​ളാ​ക്കി. 12 ക​ഥ​ക​ളു​ള്ള മൈ ​ഹാ​ർ​ട്ട് എ​ന്ന​താ​ണ് ആ​ദ്യ ക​ഥാ​സ​മാ​ഹാ​രം.

യാ​ത്ര​ക​ളി​ലെ കാ​ഴ്ച​ക​ൾ, ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ക​ണ്ടു​മു​ട്ടു​ന്ന വ്യ​ക്തി​ക​ൾ, കു​ടും​ബ വി​ശേ​ഷ​ങ്ങ​ൾ, സ്നേ​ഹ​ത്തി​ന്‍റെ, കൂ​ട്ടാ​യ്മ​യു​ടെ അ​ങ്ങ​നെ എ​ന്തും​ഏ​തും ത​യ്യ​ൽ​തൊ​ഴി​ലെ​ടു​ക്കു​ന്ന മോ​ളി ജോ​ർ​ജി​ന് ക​ഥ​യ്ക്കു​ള്ള ഭാ​വ​നാ​ക്കൂ​ട്ടു​ക​ളാ​ണ്.

ചി​ത്ര​ര​ച​ന, എം​ബ്രോ​യ്ഡ​റി വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പ​ത്താം​ക്ലാ​സു​കാ​രി​യാ​യ മോ​ളി ജോ​ർ​ജി​ന്‍റെ വൈ​ദ​ഗ്ധ്യം പ്ര​ക​ട​മാ​ണ്. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​സു​നി​ൽ​കു​മാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ബോ​ബ്, പാ​റ്റ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബേ​ബി​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.​റീ​ന, കെ​പി​എ​സ്ടി​എ സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി പി.​കെ .ജ​യ​കു​മാ​ർ, എ. ​ഷീ​ന, പി. ​സാ​ബി​റ, കെ.​നീ​തു, ആ​ര്യ എ​സ്. കൃ​ഷ്ണ, അ​ഭി​ലാ​ഷ് ടി. ​ച​ന്ദ്ര​ൻ, കെ. ​സൗ​മ്യ, എം. ​മ​ഞ്ജു, എ​സ്. സ​ജ്ന പ്ര​സം​ഗി​ച്ചു.

Tags : homemaker Molly George from Palakkuzhi Nattuvishesham DistrictNews

Recent News

Corehub Up