x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്യ​വ​ട്ടം ക്രി​സ്തു​രാ​ജ പ​ള്ളി​യിൽ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: November 12, 2026 06:35 AM IST | Updated: November 12, 2026 06:35 AM IST

ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ടം ക്രി​സ്തു​രാ​ജ പ​ള്ള​യി​ലെ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. തി​രു​നാ​ൾ 22ന് ​ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ജി​ൽ ജോ​ർ​ജ് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ ​എം.​എ​സ്. സ​നീ​ഷി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൻ ദി​വ്യ​ബ​ലി, ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ, തു​ട​ർ​ന്ന് ഫാ. ​എ.​ആ​ർ. ജോ​ണി​ന്‍റെ വ​ച​ന സ​ന്ദേ​ശം.

20 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ജ​പ​മാ​ല, ലി​റ്റി​നി, ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ, ആ​റി​നു ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. 21 ന് ​വൈ​കു​ന്നേ​രം 5.40 മു​ത​ൽ ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ, ആ​റി​നു സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ഥ​ന, 22ന് ​രാ​വി​ലെ ജ​പ​മാ​ല, ലി​റ്റി​നി, ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ, 10ന് ​ഫാ. ഗ്ലാ​ഡി​ൻ അ​ല​ക്സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ഫാ. ​മെ​ൽ​ക്ക​ന്‍റെ വ​ച​ന​സ​ന്ദേ​ശം തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

ഇടവക തിരുനാൾ: ആ​ഘോ​ഷ​മാ​യ
പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി ഇ​ന്ന്

നെ​യ്യാ​റ്റി​ന്‍​ക​ര: ആ​റ​യൂ​ര്‍ വി​ശു​ദ്ധ എ​ലി​സ​ബ​ത്ത് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി ന​ട​ക്കും. വൈ​കു​ന്നേ​രം 6.15ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്പ് ഡോ. ​ഡി. സെ​ല്‍​വ​രാ​ജ​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം സ​മൂ​ഹ ദി​വ്യ​ബ​ലി, ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 14ന് ​വൈ​കു​ന്നേ​രം തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.
ഇ​ട​വ​ക ദി​ന​മാ​യ 15ന് ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ ബി​ഷ​പ് എ​മ​രി​ത്തൂ​സ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്. രാ​ത്രി ഏ​ഴി​ന് ലൂ​മി​ന 2കെ26.

Tags : Christ the King Nattuvishesham Districtnews

Recent News

Corehub Up