x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യാ​ങ്കോ​ട്- വീ​ഴ്‌ലി- വ​ണ്ടാ​ഴി റോ​ഡി​ലെ പൈ​പ്പി​ട​ൽ ത​ട​സ​ങ്ങ​ൾ തീ​ർ​പ്പാ​ക്കി

വെബ്ഡെസ്ക്
Published: November 12, 2026 06:52 AM IST | Updated: November 12, 2026 06:52 AM IST

പ​യ്യാ​ങ്കോ​ട്- വീ​ഴ്‌ലി- വ​ണ്ടാ​ഴി റോ​ഡി​ലെ പൈ​പ്പി​ട​ൽ ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ​യും സം​ഘ​വും റോ​ഡ് പ​രി​ശോ​ധി​ക്കു​ന്നു.

നെ​ന്മാ​റ: പ​യ്യാ​ങ്കോ​ട്- വീ​ഴ്‌ലി- വ​ണ്ടാ​ഴി റോ​ഡി​ൽ പോ​ത്തു​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന ത​ട​സ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ചു.

അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​തോറി​റ്റി​യി​ൽ നി​ക്ഷേ​പി​ച്ച് പ​യ്യാ​ങ്കോ​ട്, വീ​ഴ്‌ലി മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്.

റോ​ഡ് കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ വാ​ട്ട​ർ അ​ത​ഓ​റി​റ്റി നേ​രി​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ല​പാ​ട് പി​എം​ജി​എ​സ്‌​വൈ അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ, പ​ഞ്ചാ​യ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ക്ഷേ​പി​ച്ച 12 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 1,96,000 രൂ​പ പി​എം​ജി​എ​സ്‌​വൈ​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കെ​ട്ടി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

തു​ട​ർ​ന്ന് പൈ​പ്പി​ട​ൽ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പി​എം​ജി​എ​സ്‌​വൈ അ​ധി​കൃ​ത​ർ വീ​ണ്ടും പ്ര​വൃ​ത്തി ത​ട​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൈ​റ്റ് പ​രി​ശോ​ധ​ന​യും ച​ർ​ച്ച​യും ന​ട​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ, അം​ഗം വി. ​വി​നേ​ഷ് എ​ന്നി​വ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. വേ​ണു​ഗോ​പാ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ. ​ആ​രി​ഫ്, പി​എം​ജി​എ​സ്‌​വൈ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​നി​ർ​മ​ല, ഓ​വ​ർ​സി​യ​ർ വി.​കെ. ര​മ്യ, സൈ​റ്റ് എ​ൻ​ജി​നി​യ​ർ കെ. ​അ​ന​സ്, റോ​ഡ് ക​രാ​റു​കാ​ര​ൻ പി.​എം. ഷു​ക്കൂ​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് സൈ​റ്റി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൈ​പ്പി​ടേ​ണ്ട മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് മാ​ർ​ക്ക് ചെ​യ്തു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കാ​നും തു​ട​ർ​ന്ന് റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ 15 ദി​വ​സ​ത്തി​ന​കം റോ​ഡ് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags : Obstacles to pipe-laying on the Payyankode–Veeli–Vandazhi road Nattuvishesham DistrictNews

Recent News

Corehub Up