നെയ്യാറ്റിന്‍കര: തിരുപുറം പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ കള്ളക്കുളം അധികൃതരുടെ കനിവ് കാത്തുകിടക്കുന്നു. മുന്‍പ് സമീപവാസികള്‍ക്ക് ഉപകാരപ്രദമായിരുന്ന കുളമാണ് ശരിയായ പരിപാലനമില്ലാതെ ശോച്യാവസ്ഥയിലായത്. മൂന്നേക്കറിലധികം വിസ്തീര്ണമുണ്ടെന്നു പറയപ്പെടുന്ന കുളത്തിലാകെ കാടും പടര്‍പ്പും പുല്ലും നിറഞ്ഞ നിലയിലാണ്. പോരാത്തതിന് മാലിന്യവും. കുളത്തിലേയ്ക്കു വെള്ളമെത്തിച്ചിരുന്ന മാര്‍ഗങ്ങൾ അടഞ്ഞതോടെയാണ് വെള്ളത്തിന്റെ അളവുകുറഞ്ഞത്.
കുളത്തിനെ വീണ്ടെടുക്കാനായി രൂപംനല്കിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ കള്ളക്കുളത്തിനു സമീപത്തെ പാടശേഖരങ്ങള്‍ക്കും കിണറുകള്‍ക്കും ഗുണകരമായിരുന്നു ഈ ജലാശയം.
കുളത്തിലേയ്ക്കുള്ള പടിക്കെട്ടുകളില്‍ വരെ പുല്ലുവളര്ന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു പരിഹാരം കാണണമെന്ന ആവശ്യം അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ആരോപണമുയരുന്നു.
Tags : be cleaned Nattuvishesham Districtnews