മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സെമിനാർ വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് ബിസിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാഷണൽ എഡ്യുക്കേഷൻ ഡേ 2026 നോടനുബന്ധിച്ച് നടത്തിയ സെമിനാർ വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ വിഭാഗം മേധാവി ഡോ. എസ്. പ്രവീണ്‍ സ്വാഗതവും കോ- ഓർഡിനേറ്റർ ഡോ. സിജി ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ വൈസ് പ്രിൻസിപ്പൽ ക്ലാസ് എടുത്തു.